തൊടുപുഴ> രക്തസാക്ഷി ധീരജിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കാളിത്തമുള്ള പ്രതികളെ ഭാരവാഹികളാക്കി കെഎസ്യു. കേസിലെ നാലാംപ്രതി നിതിൻ ലൂക്കോസിനെ ജില്ലാ പ്രസിഡന്റായും അഞ്ചാം പ്രതി ജിതിൻ തോമസിന് സംസ്ഥാന ജനറൽ സെക്രട്ടറിയായും ശനിയാഴ്ച തെരഞ്ഞെടുത്തത്.
ഇടുക്കി എൻജിനീയറിങ്ങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ 2022 ജനുവരി 10 നാണ് അരുംകൊലചെയ്തത്. ധീരജിനെ കുത്താൻ ഉപയോഗിച്ച ആയുധം ഒന്നാംപ്രതി നിഖിൽ പെെലി ഉപേക്ഷിക്കുമ്പോൾ നിതിൻ ഒപ്പമുണ്ടായിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേർത്തത്. അന്ന് നിതിൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
എന്നാൽ, അന്നും കെഎസ്യു നിതിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നില്ല. നിതിൻ ഉൾപ്പെടെ എട്ട് കെഎസ്യുക്കാരാണ് പ്രതികളായത്. കൊലപാതക രാഷ്ട്രീയത്തിന് ചൂട്ടുപിടിക്കുന്ന കെഎസ്യു, കോൺഗ്രസ് രാഷ്ട്രീയമാണ് ഇപ്പോൾ പുതിയ ഭാരവാഹിത്വത്തോടെ വ്യക്തമാകുന്നത്.