ചെന്നൈ
രവീന്ദ്ര ജഡേജയുടെ സ്‌പിൻ ബൗളിങ്ങിൽ ഇടയ്‌ക്കൊന്ന് ഉലഞ്ഞ രാജസ്ഥാൻ റോയൽസ് ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റണ്ണെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാനുവേണ്ടി ജോസ് ബട്‌ലർ (36 പന്തിൽ 52) അരസെഞ്ചുറി നേടി. ദേവ്‌ദത്ത് പടിക്കൽ (26 പന്തിൽ 38), ആർ അശ്വിൻ (22 പന്തിൽ 30), ഷിംറോൺ ഹെറ്റ്‌മെയർ (18 പന്തിൽ 30) എന്നിവരും ഭേദപ്പെട്ട കളി പുറത്തെടുത്തു.മികച്ച തുടക്കമായിരുന്നില്ല രാജസ്ഥാന്. എട്ട് പന്തിൽ 10 റണ്ണെടുത്ത യശസ്വി ജയ്‌സ്വാളിനെ തുടക്കത്തിൽ നഷ്ടമായി. ബട്‌ലർക്ക് കൂട്ടായി ദേവ്‌ദത്ത് സ്ഥാനക്കയറ്റം കിട്ടിയെത്തി. ഈ സഖ്യം മുന്നേറി. രണ്ടാം വിക്കറ്റിൽ 41 പന്തിൽ 71 റണ്ണാണ് നേടിയത്. എന്നാൽ, ജഡേജയുടെ ഒരോവർ കളിയുടെ ഗതി മാറ്റി. ആദ്യം ദേവ്‌ദത്തിനെ മടക്കിയ ഈ ഓൾറൗണ്ടർ രാജസ്ഥാൻ ക്യാപ്‌റ്റൻ സഞ്‌ജു സാംസന്റെ കുറ്റി പിഴുതു. രണ്ട് പന്തിൽ റണ്ണെടുക്കാതെയാണ് സഞ്‌ജു മടങ്ങിയത്. കഴിഞ്ഞ കളിയിലും റണ്ണെടുക്കാനായില്ല.
രണ്ട് വിക്കറ്റ് പെട്ടെന്ന് വീണത് രാജസ്ഥാന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. അപ്രതീക്ഷിതമായി കളത്തിലെത്തിയ അശ്വിന് വേഗത്തിൽ റണ്ണെടുക്കാനായില്ല. ബട്‌ലറുടെയും വേഗം കുറഞ്ഞു. ഇതിനിടെ ബട്‌ലറെ മൊയീൻ അലി ബൗൾഡാക്കുകയും ചെയ്‌തു. മൂന്ന് സിക്‌സറും ഒരു ഫോറുമായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ