തിരുവനന്തപുരം: ടേക്കോവർ റൂട്ടുകളിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ എസ് ആർ ടി സി. 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള റൂട്ടുകളില്‍ പുതിയതായി തുടങ്ങിയ ടേക്ക് ഓവര്‍ ബസുകള്‍ക്കാണ് ഇത് ബാധകമാകുക.
കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകര്യ ബസുകൾ സർവീസ് നടത്തുന്നെന്ന പരാതികൾ ലഭിച്ചിരുന്നതായി അധികൃതർ പറയുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെ എസ് എസ് ആർ ടി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.
ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 % നിരക്ക് ഇളവ് പ്രഖ്യാപിക്കുകയാണെന്നും കെ എസ് ആർ ടി ടി സി അറിയിച്ചു.
അനധികൃതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ നേരിടാനാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ, ദീര്‍ഘദൂര യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍. കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസിന് തടയിടാനും ഇതുവഴി സാധിക്കുമെന്നും കെഎസ്ആര്‍ടിസി കണക്കുകൂട്ടുന്നു.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽനിന്ന് നിരവധി റൂട്ടുകൾ അടുത്തിടെ കെഎസ്ആർടിസി ഏറ്റെടുത്തിരുന്നു. വടക്കൻജില്ലകളിലേക്കുള്ള രാത്രികാല സർവീസുകളിൽ ചിലതും അടുത്തിടെ കെഎസ്ആർടിസി ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ മാർച്ച് ഒന്നു മുതലാണ് സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന ചില റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തത്.
റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ അനധികൃത സര്‍വീസ് നടത്തുന്നുണ്ട്. ഇതിനെ തടയിടാന്‍ ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസി നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.