Ernakulam
oi-Swaroop TK
കൊച്ചി: കൊച്ചിയിലെ ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാന്‍ എക്‌സൈസും പോലീസും കൈകോര്‍ത്തപ്പോള്‍ പിടിയിലായത് കുപ്രസിദ്ധ ഗുണ്ടകള്‍. നിറതോക്കുകളുമായി ഗുണ്ടാ നേതാവ് വൈപ്പിന്‍ ലിബിനും കൂട്ടാളി ഡാര്‍ക്ക് അങ്കിളുമാണ് പിടിയിലായത്. കൊച്ചിയിലെ മയക്ക് മരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്ന ഗുണ്ടാ നേതാവ് ഞാറക്കല്‍ സ്വദേശി ലിബിന്‍ ( ജീംബ്രൂട്ടന്‍) നായരമ്പലം കിടുങ്ങാശ്ശേരിക്കര സ്വദേശി ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍) എന്നിവരെയാണ് എക്‌സൈസ് പോലീസ് സംയുക്ത ടീം അറസ്റ്റ് ചെയ്തത്.
ഇവരുടെ കയ്യില്‍ നിന്നും ലോഡ് ചെയ്ത കൈത്തോക്ക്, 3 ഗ്രാം എം ഡി എം എ, 2 ഗ്രാം ചരസ് എന്നിവ കണ്ടെടുത്തു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന വൈപ്പിന്‍ ലിബിന്‍ എന്നറിയപ്പെട്ടിരുന്ന ലിബിന്‍ ആ സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി ഒരു ക്വട്ടേഷന്‍ ടീം രൂപപ്പെടുത്തിയിരുന്നു.
ഇയാളുടെ സംഘത്തിലെ പ്രധാനി ആശാന്‍ സാബു എന്ന ശ്യാമിനെ കുറച്ചു നാള്‍ മുന്‍പ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ അക്ഷന്‍ ടീം മയക്ക് മരുന്നുമായി പിടികൂടിയിരുന്നു. ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞ് വരവെയാണ് സംഘത്തലവനും എക്‌സൈസിന്റെ പിടിയില്‍ ആകുന്നത്. വൈപ്പിന്‍ ലിബിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ രാസലഹരി കൊച്ചിയിലേക്ക് കടത്തികൊണ്ട് വന്നിരുന്നത്.
ഈ അടുത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ സാധ്യത ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് വൈപ്പിന്‍ ലിബിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധിച്ചതില്‍ മൂര്‍ച്ചയേറിയ രണ്ട് വടിവാള്‍ കണ്ടെടുക്കുകയും ഞാറയ്ക്കല്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാ നേതാവിന്റെ മകൻ കൊല്ലപ്പെട്ടു
തുടര്‍ന്ന് ജ്യാമ്യത്തില്‍ ഇറങ്ങിയ ലിബിന്‍ വീണ്ടും എതിര്‍ ടീമുമായി ഏറ്റുമുട്ടുകയും ഇയാളുടെ കൈപ്പത്തിക്ക് വെട്ടേറ്റ് ഒളിവില്‍ കഴിഞ്ഞ് വരുകയുമായിരുന്നു. എക്‌സൈസ് സംഘവും, ഞാറയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ അരമനയുടെ മേല്‍ നോട്ടത്തിലുള്ള പോലീസ് സംഘവും കൂടി ചേര്‍ന്ന് ഇയാള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലത്തെത്തി അര്‍ദ്ധരാത്രിയോടുകൂടി വീട് വളഞ്ഞു ഇയാള്‍ താമസിച്ചിരുന്ന വീടിന്റെ മുന്‍പിലും പിന്നിലുമുള്ള വാതിലുകള്‍ ഒരുമിച്ച് തകര്‍ക്കുകയും ഒരു പ്രതൃക്രമണത്തിന് സമയം കൊടുക്കാതെ വൈപ്പിന്‍ ലിബിനെ കീഴക്കുകയുമായിരുന്നു.
യുക്രൈൻ യുദ്ധ മുഖത്തെ പുടിന്റെ സ്വന്തം ‘കൂലിപട്ടാളം’; ആരാണ് വാഗ്നർ ഗ്രൂപ്പ്
ഈ സമയം വധശ്രമക്കേസില്‍ പോലിസ് തിരയുന്ന ഇയാളുടെ ബന്ധുവായ ഡാര്‍ക്ക് അങ്കിള്‍ എന്ന ക്രിസ്റ്റഫര്‍ റൂഫസ് ഇയാളോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യല്‍ അക്ഷന്‍ ടീമും, എക്‌സൈസ് ഇന്റലിജന്‍സും, ഞാറയ്ക്കല്‍ പോലീസും, എക്‌സൈസും ചേര്‍ന്നാണ് രാസലഹരിയുടെ കടത്തും വില്‍പ്പനയും നിയന്ത്രിച്ച് വന്നിരുന്ന ഈ ഗുണ്ടാ ഗ്യാങ്ങിനെ പൂട്ടാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ നടത്തിയത്.
എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ. മനോജ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ്, പോലീസ് സബ് ഇന്‍സ്പെക്ടര്‍ അഖില്‍ വിജയകുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്. ജയകുമാര്‍ , സിറ്റി മെട്രോ ഷാഡോ സി.ഇ.ഒ എന്‍.ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഇ ഒ ജെയിംസ് ടി പി, ഞാറയ്ക്കല്‍ പോലീസ് സി.പി.ഒ വിനേഷ് വി.വി, ഞാറയ്ക്കല്‍ എക്‌സൈസ് സി.ഇ.ഒ കെ.വി.വിപിന്‍ദാസ് , കെ കെ. വിജു, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
English summary
Notorious goons were caught when Excise and police joined hands in Kochi
Story first published: Thursday, April 13, 2023, 18:42 [IST]