‘അപ്പൂപ്പനായെന്ന് കണ്ടാൽ പറയില്ല… രണ്ടുപേരും അടിപൊളി’; കൊച്ചുമകനൊപ്പം ഈദ് ആഘോഷിച്ച് നടൻ റഹ്മാൻ!

Spread the love


Feature

oi-Ranjina P Mathew

|

പത്മരാജൻ സംവിധാനം ചെയ്‌ത്‌ 1983ൽ പുറത്തിറങ്ങിയ കൂടെവിടെയാണ് റഹ്മാൻ എന്ന നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആദ്യ ചിത്രം. വർഷങ്ങൾ പാഞ്ഞുപോയത് അറിഞ്ഞില്ല. റഹ്മാന്റെ സിനിമാ ജീവിതം നാൽപ്പത് വർഷത്തോട് അടുക്കാൻ പോവുകയാണ്.

Also Read: ‘ഇറങ്ങിപ്പോയാൽ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല, സുഹാനയ്ക്ക് കുറേ തീറ്റി… ഗോൾഡ് അതുമതി’; വീണ്ടും വിമർശനം!

മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തിൽ നായകനോളം കിടപിടിക്കുന്ന വേഷം തന്നെയായിരുന്നു റഹ്‌മാന്‌ ആദ്യ ചിത്രത്തിൽ തന്നെ ലഭിച്ചത്. ഊട്ടിയിലെ ഹൈസ്കൂൾ വിദ്യാർത്ഥി അങ്ങനെയണ് മലയാള സിനിമയിലേക്ക് എത്തിയത്. അത് പ്രകടനത്തിൽ മാത്രമല്ല പുരസ്കാരത്തിലും കൊണ്ടെത്തിച്ചു. കന്നി ചിത്രത്തിന് തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം 16 വയസുകാരനായ റഹ്‌മാന്‌ നേടിക്കൊടുത്തു.

Actor Rahman

ആ പുരസ്കാര നേട്ടത്തെ ഇന്നത്തെ പ്രേക്ഷനും മലയാള സിനിമയിലെ യുവ താരങ്ങളും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. കൂടെവിടെയ്ക്ക് ശേഷം അധികം വൈകാതെ തന്നെ റഹമാനെ നായക വേഷങ്ങളിൽ മലയാള സിനിമ കണ്ട് തുടങ്ങി. എന്നാൽ അഭിനേതാവെന്നതിലുപരി അന്നത്തെ ചെറുപ്പക്കാർക്കിടയിൽ റഹ്മാൻ ഹരമായി മാറിയത് നൃത്തത്തിലൂടെയാണ്.

കാണാമറയത്ത് എന്ന ചിത്രത്തിലെ ഒരു മധുരക്കിനാവിൻ ലഹരിയിൽ… എന്ന് തുടങ്ങുന്ന ഡാൻസ് നമ്പർ യുവാക്കളുടെ കാലാതീതമായ ഗാനമായി മാറി. ഈ ഗാനത്തിന് തേജാഭായ് ആൻഡ് ഫാമിലി എന്ന സിനിമയിൽ പുതിയ തലമുറ വേർഷനുമൊരുങ്ങി.

ഇന്നും റഹ്മാനെന്ന് കേൾക്കുമ്പോൾ പ്രേക്ഷകന് ആദ്യം ഓർമ വരുന്നതും റഹ്മാന്റെ നൃത്ത ചുവടുകളാണ്. 1990 കളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച റഹ്മാൻ ഒന്നുരണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൊണ്ണൂറുകളുടെ അവസാനത്തോടെ മടങ്ങിയെത്തി. 2000ങ്ങളുടെ അവസാനത്തിൽ തുടങ്ങി മുഖ്യധാരാ മലയാള ചിത്രങ്ങളിൽ റഹ്മാൻ നിറസാന്നിധ്യമായി.

2019ൽ പുറത്തിറങ്ങിയ മൾട്ടി-സ്റ്റാർ ചിത്രം വൈറസാണ് റഹ്മാൻ വെള്ളിത്തിരയിലെത്തിയ മലയാളത്തിലെ സിനിമ. ഒരു കാലത്ത് മലയാള സിനിമയിലെ കുഞ്ചാക്കോ ബോബനായിരുന്നു റഹ്മാൻ. അത്ര കണ്ട് ആരാധികമാർ‌ അന്ന് റഹ്മാനുണ്ടായിരുന്നു. അമ്പത്തിയഞ്ചുകാരനായ റഹ്മാൻ‌ ഇപ്പോൾ മുത്തച്ഛനാണ്.

Actor Rahman

പക്ഷെ അപ്പൂപ്പനായിയെന്ന് താരത്തെ കണ്ടാൽ വിശ്വസിക്കാൻ തോന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിത കൊച്ചുമകനൊപ്പം ആദ്യത്തെം ഈദ് ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് റ​ഹ്മാൻ. റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന് കഴിഞ്ഞ വർഷം മാർച്ചിലാണ് ഒരു ആൺ കുഞ്ഞ് പിറന്നത്. റുഷ്ദ തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും റുഷ്ദ അന്ന് കുറിച്ചിരുന്നു. പക്ഷെ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും കുടുംബം പങ്കിട്ടിരുന്നില്ല. 2021 ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം. റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.

Also Read: ശ്രുതി ലക്ഷ്മി ഗര്‍ഭിണി! ബിഗ് ബോസില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നു?

എ.ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. കൊച്ചുമകന്റെ പേരും റഹ്മാനും കുടുംബവും പങ്കിട്ടിട്ടുണ്ട്. അയാൻ റഹ്മാൻ നവാബ് എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചുമകനെ കൊഞ്ചിച്ചും താലോലിച്ചുമിരിക്കുന്ന റഹ്മാന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. റഹ്മാനും കൊച്ചുമകനും ഒരുപോലെ ക്യൂട്ടാണെന്നാണ് ആരാധകർ കുറിക്കുന്നത്.

പൊന്നിയൻ സെൽവൻ പാർട്ട് 2വാണ് റിലീസിനൊരുങ്ങുന്ന റഹ്മാന്റെ ഏറ്റവും പുതിയ ചിത്രം. പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച മണിരത്‌നം ചിത്രം പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിയാൻ വിക്രം, തൃഷ ,കാർത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ റായ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ റഹ്മാന് പുറമെ അണിനിരക്കുന്നത്.

English summary

Ponniyin Selvan 2 Movie Actor Rahman Shared His Grandson Photos-Read In Malayalam

Story first published: Sunday, April 23, 2023, 21:30 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!