കൊൽക്കത്ത
പതിനെട്ട് സിക്‌സറും 12 ഫോറുമടിച്ച് ഈ ഐപിഎല്ലിലെ കൂറ്റൻ സ്‌കോർ നേടിയ ചെന്നൈ സൂപ്പർകിങ്സിന് വമ്പൻ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റണ്ണിന് കീഴടക്കി.
സ്‌കോർ: ചെന്നൈ 4–-235, കൊൽക്കത്ത 8–-186
വിജയത്തിലേക്ക് പന്തടിക്കാൻ ഒരിക്കലും കൊൽക്കത്തയ്‌ക്കായില്ല. ജാസൺ റോയിയും (26 പന്തിൽ 61) റിങ്കു സിങ്ങും (33 പന്തിൽ 53*) മാത്രമാണ് പൊരുതിനോക്കിയത്. ചെന്നൈയ്‌ക്കായി അജിൻക്യ രഹാനെ (29 പന്തിൽ 71), ഓപ്പണർ ഡെവൻ കോൺവെ (40 പന്തിൽ 56), ശിവം ദുബെ (21 പന്തിൽ 50) എന്നിവർ അർധ സെഞ്ചുറി നേടി. ആറ് ഫോറും അഞ്ച് സിക്‌സറുമടിച്ച രഹാനെ പുറത്തായില്ല. ശിവം ദുബെ അഞ്ച് സിക്‌സറും രണ്ട് ഫോറും പറത്തി. മൂന്നാംവിക്കറ്റിൽ ദുബെയും രഹാനെയും 85 റണ്ണടിച്ചു. ഋതുരാജ് ഗെയ്‌ക്ക്‌വാദ് 20 പന്തിൽ 35 റണ്ണും രവീന്ദ്ര ജഡേജ എട്ട് പന്തിൽ 18 റണ്ണും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ