കൊച്ചി: യുവം ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാർ കേരളത്തിലെ യുവാക്കളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ്. കേരളത്തിലെ യുവാക്കൾക്ക് മലയാളത്തിൽ പരീക്ഷ എഴുതാം. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ തൊഴിലവസരങ്ങൾ സ്വയം തൊഴിൽ അവസരങ്ങളും നൽകുന്നു. എന്നാൽ കേരളത്തിലെ സർക്കാറിന്റെ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഇല്ല. ഇത് കേരളത്തിലെ ചെറുപ്പക്കാർക്ക് മറക്കാൻ കഴിയില്ല. കേരളത്തിലെ സർക്കാർ തൊഴിലവസരങ്ങൾ സ്യഷ്ടിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ ഒരു കൂട്ടർ പാർട്ടിക്ക് മാത്രം പ്രാധാന്യം നൽകുന്നു, മറ്റൊരു കൂട്ടർ കുടുംബത്തിനും. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയായിരുന്നു ഇരു മുന്നണികളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾ ഈ രണ്ട് ആശയങൾക്കിടയിൽ കിടന്ന് കഷ്ടപ്പെടുന്നു. കേരളത്തിലെ യുവാക്കളുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ യുവാക്കൾ സ്വയം പര്യാപ്തരാവണം എന്നാണ് കേന്ദ്രസർക്കാരിന്റെ ആഗ്രഹം. അതിനായി അവർ അവസരം സൃഷ്ടിക്കുന്നു. മതത്തിന്റെ ഭാഷയുടെ സമുദായത്തിന്റെ ഒക്കെ പേരിൽ രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനെതിരെ യുവാക്കൾ ജാഗരൂകരായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആണെങ്കിലും ഗോവയിൽ ആണെങ്കിലും ബി ജെ പി യെ പിന്തുണച്ച വലിയ സമുദായങ്ങൾ ഉണ്ട്. കേരളത്തിലും അത്തരത്തിലുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയെത്തിയ പതിനായിരങ്ങളോട് അഭ്യർത്ഥിക്കുകയാണ്, കേരളത്തിന്റെ ഭാവി ഒരുമിച്ച് രചിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.