‘ആ ആഘാതം മനസ്സിലാക്കുന്നതിന് നന്ദി’; ഐശ്വര്യ റായ്; മകളുടെ സൂപ്പർ വുമണെന്ന് ആരാധകർ

Spread the love


Feature

oi-Abhinand Chandran

|

ഇന്ത്യൻ സിനിമയിലെ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്വര്യ റായ്. 49 കാരിയായ ഐശ്വര്യയെ ഇന്നും അത്ഭുതത്തോടെയാണ് ആരാധകർ നോക്കുന്നത്. ലോകത്തിലെ തന്നെ മനോഹാരിതകളിൽ ഒന്നാണ് ഐശ്വര്യ റായുടെ മുഖമെന്ന് ഇവർ വാഴ്ത്തുന്നു. അത്ര മാത്രം ഒത്തിണങ്ങിയതാണ് ഐശ്വര്യയുടെ വശ്യത. ലോക സുന്ദരിപ്പട്ടം ചൂടി മോഡലിം​ഗ് മേഖലയിൽ തരം​ഗമായ ഐശ്വര്യക്ക് സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം താരതമ്യേന എളുപ്പമായിരുന്നു. കൈനിറയെ അവസരങ്ങൾ തുടക്ക കാലത്തേ ഐശ്വര്യയെ തേടി വന്നു.

Also Read: ‘എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം’; മഞ്ജു പത്രോസ്!

എന്നാൽ ഐശ്വര്യ ആദ്യ സിനിമ വിവേക പൂർവം തെരഞ്ഞെടുത്തു. മണിരത്നത്തിന്റെ ഇരുവർ ആണ് ഐശ്വര്യ അരങ്ങേറ്റ ചിത്രമായി തെരഞ്ഞെടുത്തത്. ബോളിവുഡിലെ ആഘോഷ സിനിമകൾക്കപ്പുറം മണിരത്നം സിനിമയിൽ നിന്ന് ലഭിക്കുന്ന ജനപ്രീതിയാണ് ഐശ്വര്യ മുന്നിൽ കണ്ടത്. തെന്നിന്ത്യൻ സിനിമകൾക്ക് എന്നും ഐശ്വര്യ പ്രാധാന്യം നൽകിയിട്ടുണ്ട്. നടി ശോഭനയുൾപ്പെടെ അടുത്തിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഐശ്വര്യ കാണിക്കുന്ന മനസ്സിനെയാണ് ശോഭന അഭിനന്ദിച്ചത്. മറ്റ് ​ഹിന്ദി താരങ്ങൾ ചെറിയ മാർക്കറ്റ് മൂലം ഈ ഇൻഡസ്ട്രിയിലേക്ക് വരാറില്ലെന്നും ശോഭന ചൂണ്ടിക്കാട്ടി. തമിഴകത്തോട് ഐശ്വര്യ കാണിച്ച് സ്നേഹം അതേപോലെ തിരിച്ച് കിട്ടുകയും ചെയ്തു.

Aishwarya Rai

യന്തിരൻ, രാവണൻ, പൊന്നിയിൻ സെൽവൻ തുടങ്ങി പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട തമിഴ് സിനിമകളിൽ ഐശ്വര്യ റായ് ആയിരുന്നു നായിക. നടി എന്നതിനപ്പുറം തന്റെ കുടുംബ ജീവിതത്തിന് വളരെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഐശ്വര്യ റായ്. മകൾ ജനിച്ച ശേഷം മകളൊപ്പമില്ലാതെ അപൂർവമായേ ഐശ്വര്യയെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ.

ആരാധ്യയെന്ന മകളെ എപ്പോഴും ചേർത്ത് നിർത്താൻ ഐശ്വര്യ ആ​ഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം ആരാധ്യ നൽകിയ പരാതി ഡൽഹി കോടതയിൽ എത്തിയത് വാർത്തയായിരുന്നു. ആരാധ്യയുടെ ആരോ​ഗ്യത്തെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്ക് എതിരെയായിരുന്നു പരാതി. വീഡിയോകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയും ചെയ്തു.

Also Read: ‘ടൊവിനോയുടെ അമ്മയാകാൻ പറ്റില്ല നായികയാകണമെന്ന് പറ‍ഞ്ഞു, രഞ്ജിത്ത് ചീത്ത പറഞ്ഞു’; വിശേഷം പങ്കുവെച്ച് രേഖ മേനോൻ

ഇപ്പോഴിതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഐശ്വര്യ റായ്. ആളുകളെ വേദനിപ്പിക്കുന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഐശ്വര്യ റായ് അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകൾ ബാധിക്കുന്നതെങ്ങനെയെന്ന് മനസിലാക്കുന്ന മാധ്യമങ്ങളെ ഐശ്വര്യ അഭിനന്ദിക്കുകയും ചെയ്തു.

Aishwarya Rai

ഇത് സംഭവിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലെ ഒരം​ഗം തിരിച്ചറിയുന്നത് സന്തോൽകരമാണ്. ഈ പ്രവണത നിങ്ങൾ നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല എന്ന പ്രതീക്ഷ നൽകുന്നു. തെറ്റായതും അനാവശ്യവുമായ വാർത്തകളുടെ ആഘാതം മനസ്സിലാക്കുന്നതിന് നന്ദി പറയുന്നെന്നും ഐശ്വര്യ വ്യക്തമാക്കി.

മകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ എന്നും ഐശ്വര്യക്കുണ്ട്. തന്നെക്കുറിച്ച് ഒട്ടനവധി ​ഗോസിപ്പുകൾ വന്നപ്പോഴും പ്രതികരിക്കാതിരുന്ന ഐശ്വര്യ പക്ഷെ മകളുടെ കാര്യം വന്നപ്പോൾ നിയമ നടപടിയിലേക്ക് നീങ്ങിയത് ഇതിന് ഉ​ദാഹരണമാണ്.

നിലവിൽ പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗം പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ റായ്. ഏപ്രിൽ 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്. വിക്രം, തൃഷ, ജയം രവി, കാർത്തി തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. നന്ദി എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിക്കുന്നത്. പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാ​ഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

നന്ദിനി എന്ന കഥാപാത്രത്തെയാണ് നടി സിനിമയിൽ അവതരിപ്പിക്കുന്നത്. പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാ​ഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നന്ദി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ഐശ്വര്യ അവതരിപ്പിച്ചു.

English summary

Aishwarya Rai About How False News Affecting Lives; Fans Praises Her As Protective Mother



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!