മഹാരാഷ്‌ട്രയിൽ കരുത്തുതെളിയിച്ച്‌ വീണ്ടും ലോങ് മാർച്ച്‌

Spread the love



ന്യൂഡൽഹി> നാസിക്ക്- മുംബൈ ലോങ് ലോങ് മാർച്ച് അവസാനിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ നൽകിയ ഉറപ്പുകളിൽ തുടർനടപടി വേണമെന്നാവശ്യപ്പെട്ട് വീണ്ടും തെരുവിലിറങ്ങി കർഷകർ. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ അകോല ജില്ലയിൽ നിന്ന് പൂനെയിലെ ലോണിയുള്ള റവന്യൂമന്ത്രി രാധാകൃഷ്ണ് വിഖേ പാട്ടീലിന്റെ ഓഫീസിലേയ്ക്കാണ് ബുധൻ രാവിലെ ഇരുപതിനായിരത്തോളം കർഷകരും തൊഴിലാളികളും ആദിവാസികളും ചെങ്കൊടിയേന്തി നടന്നുതുടങ്ങിയത്.

ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലങ്കിൽ 28ന് ലോണിയിൽ അനിശ്ചിതകാല മഹാപടാവ് ആരംഭിക്കുന്നുമെന്നും കിസാൻ സഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃഷിനാശത്തിന് നഷ്ടപരിഹാരം, വിള ഇൻഷുറൻസും താങ്ങുവിലയും, വനാവകാശ നിയമം, ബലംപ്രയോഗിച്ച് വീടുകളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമുള്ള ഇറക്കിവിടൽ, വികസന പ്രവർത്തനങ്ങൾക്ക് സ്ഥലമേറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരം, വിളകളുടെയും ക്ഷീരോൽപ്പന്നങ്ങളുടെയും വിലത്തകർച്ച തുടങ്ങിയവ ഉന്നയിച്ചാണ് മാർച്ച്.

അകോലയിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ പി സായ്നാഥാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. 28ന് മന്ത്രി വസതിയിൽ മാർച്ച് എത്തുംവരെ അദ്ദേഹവും കിസാൻ സഭ നേതാക്കൾക്കൊപ്പം നടക്കുകയാണ്. 26ന് അകോലെ ബസാറിൽ നിന്ന് ആരംഭിച്ച് രാമേശ്വർ മന്ദിറിൽ സമാപിച്ചു. 27ന് പുലർച്ചേ ഏഴിന് രാമേശ്വർ മന്ദിറിൽ നിന്ന് ആരംഭിച്ച മാർച്ച് ഖാടോഡെലയിൽ എത്തി. വെള്ളി രാവിലെ ഏഴിന് ഇവിടെനിന്ന് ലോണി ലക്ഷ്യമാക്കി പുറപ്പെടും. കിസാൻ സഭ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജെ പി ഗാവിത്, അജിത് നാവ്ലെ, ഉദയ് നർക്കാർ തുടങ്ങിയവരാണ് മാർച്ച് നയിക്കുന്നത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!