കാസർഗോഡ്: കെ-ഫോണ്‍ പദ്ധതിയിലും അഴിമതി ആപരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിൽ വൻ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. 520 കോടിയാണ് എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയിൽ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണ്.കെ. ഫോൺ അഴിമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ ഫോൺ ഇടപാടിലും എസ്.ആർ.ഐ.ടി. കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണ്. മുഖ്യമന്ത്രി മൗനം തുടരുന്നു. എല്ലാം സ്വന്തക്കാർക്ക് വേണ്ടിയുള്ള അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.