ലഹരി ഉപയോഗം; മലയാള സിനിമ സെറ്റുകളില്‍ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

Spread the love


മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സിനിമാ സെറ്റുകളില്‍ ലഹരി പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍. ഇനി മുതല്‍ സെറ്റുകളില്‍ ഷാഡോ പോലീസിന്‍റെ സാന്നിധ്യം ഉണ്ടാകും,വിഷയത്തില്‍ ഇതുവരെ ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ല. സിനിമാക്കാരുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് സ്വാഗതാര്‍ഹമെന്നും സേതുരാമന്‍ പറഞ്ഞു.

സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എക്‌സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ രഹസ്യമായി നിരീക്ഷിക്കും.

Also Read – ലഹരിക്ക് അടിമയായ നടൻ്റെ പല്ല് പൊടിഞ്ഞു തുടങ്ങി; ടിനി ടോം

ലഹരി ഉപയോഗിക്കുമെന്ന ഭയം മൂലം മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നും ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചുപോയ താരത്തെ തനിക്കറിയാമെന്നും നടൻ ടിനി ടോം വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ലെന്ന നിലപാടാണ് താരസംഘടനയായ അമ്മയും സ്വീകരിച്ചിട്ടുള്ളത്. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ, ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാൻ പാടില്ലാത്തതാണെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും നിർദേശമുണ്ട്.

Also Read- സിനിമയിലെ ലഹരി ഉപയോഗം; ഭയം മൂലം മകനെ അഭിനയിക്കാന്‍ വിട്ടില്ലെന്ന് നടന്‍ ടിനി ടോം

കർശനമായ പരിശോധനകൾക്കുശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് അമ്മ. വിവാദം ഉണ്ടായതിന് തൊട്ടുപിന്നാലെ ശ്രീനാഥ് ഭാസിയും മറ്റും അംഗത്വത്തിന് അപേക്ഷിച്ചെങ്കിലും അമ്മ ഇതുവരെ മറുപടി നൽകിയിട്ടില്ല.   സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ലിസ്റ്റ് തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു.

Published by:Arun krishna

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!