കാരവനിൽ ഇരുന്ന് ലഹരി ഉപയോ​ഗിക്കുന്നവരുണ്ട്: സെറ്റുകളിലെ ലഹരി ഉപയോ​ഗത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ

Spread the love



കൊച്ചി > താരങ്ങളുടെ ലഹരി ഉപയോ​ഗം വ്യാപകമായ ചർച്ചയാകുമ്പോൾ ലൊക്കേഷനുകളിൽ പരിശോധന നടത്താൻ തീരുമാനിച്ച പൊലീസ് നടപടിയെ പിന്തുണച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയ ശേഷമല്ലേ പൊലീസ് നടപടികളിലേക്ക് കടക്കുകയെന്നും അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികൾ നൽകുന്നതെന്നും ധ്യാൻ പറഞ്ഞു.

കാരവനിൽ ഇരുന്ന് ലഹരി ഉപയോ​ഗിക്കുന്നരെ ഉൾപ്പെടെ അറിയാം. സിനിമയ്‌ക്കകത്ത് മാത്രമല്ല, പലയിടങ്ങളിലും ലഹരി ഉപയോ​ഗമുണ്ടെന്നും ധ്യാൻ പറഞ്ഞു. ചെറിയ ബജറ്റിലാണ് പല മലയാള സിനിമകളും ഒരുങ്ങുന്നത്. അങ്ങനെയുള്ള ഇടങ്ങളിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്‌മ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മറ്റു വഴികളില്ലാതെ വരുമ്പോഴാണ് പലപ്പോഴും നിർമാതാക്കൾ പരാതിയുമായി എത്തുന്നത്. താരങ്ങൾ ഇതുൾക്കൊണ്ട് മുന്നോട്ടു പോകുമെന്നാണ് കരുതുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ശ്രീനാഥ് ഭാസി, ഷെയ്ൻ നി​ഗം എന്നിവരുടെ വിലക്കും തുടർന്നുണ്ടായ നിർമാതക്കളുടെ പ്രസ്താവനയുമാണ് സിനിമ സെറ്റിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള വ്യാപക ചർച്ചയ്‌ക്ക് ഇടയാക്കിയത്. സെറ്റുകളിലെ ലഹരി ഉപയോ​ഗം തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചിരുന്നു. എക്സൈസും അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!