Feature
oi-Rahimeen KB
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായ നവ്യ നായർ കഴിഞ്ഞ വർഷമാണ് സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. ഒരുകാലത്ത് തുടരെ സിനിമകൾ ചെയ്തിരുന്ന നവ്യ മടങ്ങി വരവിൽ വളരെ സെലക്ടീവായി മാത്രമാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഒപ്പം ടെലിവിഷൻ പരിപാടികളിലൊക്കെ സജീവമായി എത്തുന്നുമുണ്ട് താരം. മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയിൽ വിധികർത്താവ് കൂടിയാണ് നവ്യ ഇപ്പോൾ.
വിവാഹത്തോടെ ആയിരുന്നു നവ്യ സിനിമയിൽ നിന്നൊക്കെ ഒരു ഇടവേളയെടുത്തത്. ഇടയ്ക്ക് തെലുങ്കിൽ ദൃശ്യത്തിൽ അഭിനയിച്ചിരുന്നെങ്കിലും കൂടുതൽ സിനിമകൾ ചെയ്തിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്ത ശേഷമാണു പിന്നീട് ഒരുത്തീയിലൂടെ നവ്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോഴിതാ, നവ്യയുടെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകീ ജാനേ ആണ് നവ്യയുടെ പുതിയ ചിത്രം സൈജു കുറുപ്പാണ് നായകൻ.

ഒരുത്തീയിലും സൈജു കുറുപ്പാണ് നായകനായിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങൾ ഇപ്പോൾ. അതിനിടെ ഇരുവരും മാതൃഭുമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. തന്റെ ചില പേടികളെ കുറിച്ചൊക്കെ നവ്യ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് നവ്യ അതേക്കുറിച്ച് സംസാരിച്ചത്.
പ്രേക്ഷകർ സ്വീകരിച്ച തങ്ങളുടെ ചിത്രമാണ് ഒരുത്തി എന്നും, എന്നാൽ ആ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു കഥയും കഥാപാശ്ചാതലവുമാണ് ജാനകീ ജാനേയുടേതെന്നും നവ്യാ നായർ പറയുന്നു. ഒരുപാട് കാര്യങ്ങളിൽ പേടിയുള്ള നായികയുടെ കഥയാണ് ജാനകി ജാനേയെന്നും തന്റെ റിയൽ ലൈഫിലും ചില പേടികൾ ഇന്നും ഒപ്പമുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു.
‘രാത്രി സമയത്ത് ഒറ്റക്ക് വീടിന്റെ പുറത്തുപോയി എന്തെങ്കിലുമൊന്ന് എടുത്തുവരാൻ പറഞ്ഞാൽ ഇന്നും എനിക്ക് പേടിയാണ്. വിവാഹശേഷം മുംബൈയിൽ താമസിക്കുമ്പോൾ അവിടെ കുറച്ചു കൂടി സുരക്ഷിതമാണെന്ന് തോന്നിയിട്ടുണ്ട്. സി.സി. ടി.വി ക്യാമറകളും മൂന്ന് നാല് സെക്യൂരിറ്റിക്കാരുമെല്ലാമുള്ള ഫ്ളാറ്റായിരുന്നു അത്. എന്നിട്ടും ഒരിക്കൽ പോലും അവിടെ ഒറ്റക്ക് കഴിഞ്ഞിട്ടില്ല’, നവ്യാ നായർ പറഞ്ഞു.
സൈജു കുറുപ്പുമായുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെ നവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരുത്തീയിൽ അഭിനയിക്കുമ്പോൾ സൈജുവിനെ പരിചയപ്പെട്ടെങ്കിലും ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കേണ്ട ഒരുപാട് സീനുകളൊന്നും ഇല്ലായിരുന്നു, നടനുമായി കൂടുതൽ സംസാരിക്കുന്നതും സൗഹൃദത്തിലാകുന്നതും ജാനകീ ജാനേയുടെ സെറ്റിൽ വെച്ചാണെന്നുമാണ് നവ്യ പറഞ്ഞത്.
‘പ്രേക്ഷകർ സ്വീകരിച്ച ചിത്രമാണ് ഞങ്ങളുടെ ഒരുത്തീ. എന്നാൽ ആ ചിത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു കഥയും കഥാപാശ്ചാതലവുമാണ് ജാനകി ജാനേയുടേത്. ഒരുത്തീയിൽ അഭിനയിക്കുമ്പോൾ സൈജുവിനെ പരിചയപ്പെട്ടെങ്കിലും ചിത്രത്തിൽ ഒന്നിച്ചഭിനയിക്കേണ്ട ഒരുപാട് സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവുമായിട്ടാണെങ്കിലും സൈജുവിന്റെ കഥാപാത്രം ദുബായിലായിരുന്നതിനാൽ ഫോണിലൂടെയുള്ള സംസാരമായിരുന്നു കൂടുതലും’,

‘സൈജുവുമായി കൂടുതൽ സംസാരിക്കുന്നതും സൗഹൃദത്തിലാകുന്നതും ജാനകീ ജാനേയുടെ സൈറ്റിൽ വെച്ചാണ്. ഞാൻ ഈ സിനിമയിൽ മുപ്പത്തഞ്ച് ദിവസം അഭിനയിച്ചെങ്കിൽ മുപ്പത് ദിവസവും സൈജുവിന് ഒപ്പം തന്നെ ആയിരുന്നു. ചിത്രീകണത്തിന് മുമ്പ് കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ കുറിച്ചെല്ലാം പരസ്പരം ചർച്ച ചെയ്താണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. അതിന്റെയെല്ലാം ഗുണം സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്’, എന്നും നവ്യ പറഞ്ഞു.
നവ്യയുടെ തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രമാണ് ജനകീ ജാനേ. ചിത്രത്തിൽ സൈജുവിനെ കൂടാതെ, ജോണി ആന്റണി, അനാർക്കലി മരക്കാർ, സ്മിനു സിജോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മെയ് 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
English summary
Janaki Jaane Actress Navya Nair Opens Up About The Movie And Her Fears Goes Viral
Story first published: Sunday, May 7, 2023, 21:04 [IST]