CNG പതിപ്പിൽ ബലോനോയ്ക്കുമേൽ ആൾട്രോസിന് ആധിപത്യം നൽകുന്ന 5 ഫീച്ചറുകൾ

Spread the love


Off Beat

oi-Manu Kurian

2023 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ പുതിയ ആൾട്രോസ് iCNG പ്രദർശിപ്പിച്ചത്, അതിനുശേഷം അടുത്തിടെ ബുക്കിംഗുകളും ആരംഭിച്ചുകൊണ്ട്, വാഹനത്തിന്റെ ലോഞ്ച് അടുത്തു എന്ന സൂചനയും നിർമ്മാതാക്കൾ നൽകി. ടാറ്റ പ്രീമിയം CNG ഹാച്ച്ബാക്ക് മാരുതി ബലേനോ CNG -യുമായും, റീബാഡ്ജ്ഡ് പതിപ്പായ ടൊയോട്ട ഗ്ലാൻസ CNG -യുമായും മത്സരിക്കും. എന്നാൽ, ആൾട്രോസ് iCNG -യ്ക്ക് ഇവ രണ്ടിനേക്കാളും മേൽകൈ നൽകുന്ന ഫീച്ചറുകൾ എതെല്ലാം എന്ന് നമുക്ക് നോക്കാം:

സൺറൂഫ്: ഏറ്റവും വലിയ ഫീച്ചറായ സൺറൂഫിൽ നിന്ന് തന്നെ നമുക്ക് ഐശ്വര്യമായി തുടങ്ങാം. 2023 ഓട്ടോ എക്‌സ്‌പോ ഷോകേസ് പ്രിവ്യൂവിന് ശേഷം ഈ ഫീച്ചർ അഡീഷനോടൊപ്പം ആൾട്രോസ് CNG വരുമെന്ന് അടുത്തിടെ ഒരു ടീസറിലൂടെ ടാറ്റ സ്ഥിരീകരിച്ചു. CNG ഹാച്ച്ബാക്ക് വിപണിയിൽ എത്തിക്കഴിഞ്ഞാൽ, ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ നിലവിലെ ഏക മോഡലായി ഇത് മാറും.

ആൾട്രോസിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകളുടെ ഫീച്ചർ ലിസ്റ്റിലേക്കും സൺറൂഫും ചേർക്കാൻ നിർമ്മാതാക്കൾക്ക് കഴിയും. നോർമൽ ICE മോഡലുകളിൽ കൂടെ സൺറൂഫ് വാഗ്ദാനം ചെയ്താൽ ഹ്യുണ്ടായി i20 -ക്ക് ശേഷം സൺറൂഫുമായി വരുന്ന സെഗ്‌മെന്റിലെ രണ്ടാമത്തെ മോഡലായി ആൾട്രോസ് മാറും.

ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ: CNG -യിൽ പ്രവർത്തിക്കുന്ന ഏതൊരു കാറിന്റെയും പ്രധാന പോരായ്മ എന്നത് ഒരു വലിയ CNG സിലിണ്ടർ കാരണം ബൂട്ട് സ്പേസ് നഷ്ടപ്പെടുന്നു എന്നതാണ്. എന്നാൽ ടാറ്റ ഒരു ട്വിൻ സിലിണ്ടർ സജ്ജീകരണം രൂപീകരിച്ച് ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാർഗ്ഗം നൽകിയിരിക്കുകയാണ്. നോർമലായി വരുന്ന ഒരു വലിയ CNG ടാങ്കിന് പകരം തുല്യ ശേഷിയുള്ള രണ്ട് ചെറിയ ടാങ്കുകൾ ബൂട്ട് ബെഡിന് താഴെയായി സ്ഥാപിക്കുന്നു. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ലഗേജുകൾ സൂക്ഷിക്കാൻ ബൂട്ട് സ്പേസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരില്ല.

CNG മോഡിൽ ഡയറക്ട് സ്റ്റാർട്ട്: ബലെനോ, ഗ്ലാൻസ CNG ഉൾപ്പെടെയുള്ള മിക്ക CNG കാറുകളും ആദ്യം പെട്രോൾ മോഡിൽ സ്റ്റാർട്ട് ചെയ്യുകയും പിന്നീട് CNG -യിലേക്ക് സ്വിച്ച് ചെയ്യുകയും വേണം. എന്നാൽ ആൾട്രോസ് പോലെയുള്ള ടാറ്റയുടെ CNG മോഡലുകൾക്ക് CNG മോഡിൽ തന്നെ നേരിട്ട് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചർ ലഭിക്കുന്നു. ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ ഇതൊരു ചെറിയ സവിശേഷത മാത്രമായിരിക്കാം, എന്നാൽ ഒരു ദശാബ്ദത്തിലേറെയായി CNG മോഡലുകൾ വാഗ്ദാനം ചെയ്യുന്ന മാരുതിയിൽ ഇന്നും ഇല്ലാത്ത ഒന്നാണിത് എന്നത് ശ്രദ്ധേയമാണ്.

റെയിൻ സെൻസിംഗ് വൈപ്പർ: ടാറ്റ ആൾട്രോസ് XZ -ഉം അതിനുമുകളിലുള്ള ഉയർന്ന സ്‌പെക്ക് വേരിയന്റുകളും, റെയിൻ സെൻസിംഗ് വൈപ്പർ പോലുള്ള പ്രീമിയം ഫീച്ചറുകളോടെയാണ് വരുന്നത്. ഈ ഫീച്ചർ പായ്ക്ക് ചെയ്ത വേരിയന്റുകൾ പുതിയ CNG ഓപ്ഷനിലും ലഭ്യമാകുമെന്നതിനാൽ, മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ആൾട്രോസ് CNG മാത്രമേ അതിന്റെ സെഗ്‌മെന്റിൽ ഈ വാഗ്ദാനം ചെയ്യുന്നുള്ളൂ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഫീച്ചർ ഡ്രൈവറിൽ നിന്ന് യാതൊരു ഇൻപുട്ടും കൂടാതെ മഴ ആരംഭിക്കുമ്പോൾ വൈപ്പറുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാക്കുന്നു.

ക്രൂയിസ് കൺട്രോൾ: CNG പവർ‌ട്രെയിനിനൊപ്പം ടോപ്പ് വേരിയന്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ടാറ്റ തങ്ങളുടെ ഹാച്ച്‌ബാക്കിന് നൽകിയ മറ്റൊരു നേട്ടം, ഹൈവേ ഡ്രൈവിംഗിനുള്ള വളരെ ഉപയോഗപ്രദമായ സവിശേഷതയായ ക്രൂയിസ് കൺട്രോൾ സഹിതം ആൾട്രോസ് CNG വരും എന്നതാണ്. ബലേനോയ്ക്കും ഗ്ലാൻസയ്ക്കും ഈ ഫീച്ചർ ഉണ്ടെങ്കിലും, ഇരു മോഡലുകൾക്കും അവയുടെ CNG വേരിയന്റുകളിൽ ഇത് ലഭിക്കുന്നില്ല, കാരണം രണ്ടും മിഡ്-സൈസ് വേരിയന്റുകളിൽ മാത്രമേ CNG പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതാണ്.

XE, XM+, XZ, XZ+ S എന്നീ നാല് വേരിയന്റുകളിൽ ടാറ്റ ആൾട്രോസ് iCNG വാഗ്ദാനം ചെയ്യുന്നു, ഈ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡ് ആൾട്രോസിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏകദേശം 6.45 ലക്ഷം മുതൽ 10.40 ലക്ഷം രൂപ വരെയാവും വാഹനത്തിന്റെ എക്സ്-ഷോറൂം വില.

English summary

Features tata altroz icng boasts over maruti baleno cng

Story first published: Thursday, May 11, 2023, 13:01 [IST]





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!