കൊച്ചി> നാർകോടിക് കൺട്രോൾ ബ്യൂറോയും നേവിയും ചേർന്ന് കപ്പലിൽനിന്ന് മെത്താംഫെറ്റമിൻ പിടിച്ച കേസിൽ പ്രതിക്കായി അന്വേഷകസംഘം കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകി. ഏഴ് ദിവസത്തേക്കാണ് പ്രതി സുബൈറിനെ കസ്റ്റഡിയിൽ ചോദിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് പരമാവധി തെളിവുകൾ ശേഖരിക്കും. മെത്താംഫെറ്റമിൻ കടത്തുകയെന്ന ദൗത്യം ഏൽപ്പിച്ച പാകിസ്ഥാനിലെ കള്ളക്കടത്തുകാരനെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കുക ഇതിനുശേഷമാകും.
സുബൈർ പാകിസ്ഥാൻ സ്വദേശിയാണെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ടിൽ നൽകിയിരിക്കുന്നത് ഇറാനിലെ വിലാസമാണ്. ഇയാൾ പാകിസ്ഥാൻകാരനാണെന്ന് തെളിയിക്കുന്ന വിവരങ്ങളും രേഖകളും കണ്ടെത്താനുള്ള ശ്രമവും അന്വേഷകസംഘം നടത്തുന്നു. കപ്പലിൽനിന്ന് മെത്താംഫെറ്റമിൻ ചെറുബോട്ടുകളിൽ എത്തുന്ന ഇടപാടുകാർക്ക് വീതിച്ച് നൽകാനായിരുന്നു പദ്ധതി. ഇടപാടുകാരിൽ മാലദ്വീപിൽനിന്നടക്കമുള്ളവരുണ്ടെന്നും സംശയിക്കുന്നു. കപ്പലിന്റെ ലക്ഷ്യസ്ഥാനങ്ങളിലൊന്ന് മാലദ്വീപായതാണ് ഇതിന് കാരണം. എൻഐഎയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ