പ്രതീകാത്മക ചിത്രം
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 35 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. വടകര തിരുവള്ളൂർ കാവിൽ വീട്ടിൽ ഫർഹത്തിന്റെ മകൾ അൻസിയയാണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണം.
Also read-പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുട്ടി മരിച്ചു
ഉടൻ തന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. തീക്കുനി സ്വദേശി അർഷാദാണ് പിതാവ്. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Facebook Comments Box