കോട്ടയം: ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായി. തുടർന്ന് പ്രസംഗം തടസ്സപ്പെട്ടു. മൈക്കിന്റെ കണക്‌ഷൻ വയറിലെ തകരാറു മൂലമാണ് പ്രസംഗം തടസ്സമാകാൻ കാരണം. സാങ്കേതിക പ്രശ്നം കാരണം മൂന്ന് തവണ ചെറിയ ശബ്ദം ഉണ്ടായി. ഉടൻ മൈക്ക് പൂര്‍ണമായി കേടാവുകയും ചെയ്തു. വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി.
ഇതിനിടെ ഉദ്യോഗസ്ഥൻ വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടർന്ന് അത് സ്റ്റാൻഡിൽ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. മൈക്ക് കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പൊതുവേദിയിൽ ഒന്നും പ്രതികരിച്ചില്ല. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടത്ത് ഒരുക്കിയ ‘എന്റെ കേരളം’ പ്രദർശനമേള മൈതാനിയിലായിരുന്നു ഉദ്ഘാടന വേദി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.