Gossips
oi-Ranjina P Mathew
കൊവിഡിന് ശേഷം സിനിമാ വ്യവസായം കൂപ്പുകുത്തിയെന്ന അഭിപ്രായമാണ് പൊതുവെ കേൾക്കാറുള്ളത്. തിയേറ്റർ കലക്ഷൻ പട്ടിക പരിശോധിക്കുമ്പോൾ സാമ്പത്തികമായി കനത്ത ആഘാതം ഇന്ത്യൻ സിനിമയ്ക്ക് ഏറ്റതായി മനസിലാകും. പക്ഷെ മലയാള സിനിമയുടെ തലവര മാറിയത് കൊവിഡിന് ശേഷമാണ് നിസംശയം പറയാം.
തിയേറ്ററുകൾ അടച്ചിട്ടപ്പോൾ ഒട്ടുമിക്ക മലയാള സിനിമകളും ഒടിടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ മിന്നൽ മുരളി അടക്കമുള്ള മലയാള സിനിമകൾക്ക് പാൻ ഇന്ത്യൻ ലെവലിൽ കാഴ്ചക്കാരുണ്ടായി.
നിരവധി മലയാള സിനിമകൾ ഒടിടി പ്ലാറ്റ്ഫോം വഴി ബോളിവുഡ് താരങ്ങൾ അടക്കം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് ഇപ്പോൾ. കാമ്പുള്ള റിയലിസ്റ്റിക്ക് സിനിമകൾ എങ്ങനെ നിർമിക്കാമെന്ന് ഇന്ന് ബോളിവുഡ് പഠിക്കുന്നത് പോലും തെന്നിന്ത്യൻ സിനിമകൾ മാതൃകയാക്കിയാണ്.
മാത്രമല്ല തെന്നിന്ത്യയിൽ ഏത് ഭാഷയിൽ റിലീസ് ചെയ്യുന്ന സിനിമയായാലും അതിന്റെ എല്ലാം ഓഡിയോ വിവിധ ഭാഷകളിൽ ലഭ്യമാകുന്നുമുണ്ട്.

തെന്നിന്ത്യൻ സിനിമയ്ക്കും താരങ്ങൾക്കും ഡിമാന്റ് വർധിച്ചതോടെ താരസുന്ദരിമാരെല്ലാം പ്രതിഫലവും കുത്തനെ ഉയർത്തി. സാമന്ത, നയൻതാര അടക്കമുള്ള നടിമാർ ഇപ്പോൾ ബോളിവുഡിലും സജീവമാണ്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി നയൻതാരയോ സാമന്ത റൂത്ത് പ്രഭുവോ അല്ല.
നടി തൃഷയാണ് റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ശോഭിത ധൂലിപാല എന്നിവർക്കൊപ്പം മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ സീരിസിൽ അഭിനയിച്ചശേഷമാണ് തൃഷ പ്രതിഫലം വർധിപ്പിച്ചത്.
കുന്തവൈ എന്ന തൃഷയുടെ കഥാപാത്രത്തിന് പൊന്നിയിൻ സെൽവൻ റിലീസിന് ശേഷം സ്വീകാര്യത ലഭിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം ബോക്സ്ഓഫീസ് ഹിറ്റായ തൃഷയുടെ സിനിമ കൂടിയായിരുന്നു പൊന്നിയിൻ സെൽവൻ. ഫിൻകാഷ് അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് തൃഷ കൃഷ്ണൻ.
ദളപതി വിജയുടെ ലിയോ എന്ന ചിത്രമാണ് അടുത്തതായി റിലീസിനെത്താൻ പോകുന്ന തൃഷയുടെ സിനിമ. പത്ത് കോടി രൂപയാണ് ചിത്രത്തിലെ അഭിനയത്തിന് താരം വാങ്ങിയ പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നു. വരുൺ ധവാനൊപ്പം സിറ്റാഡൽ എന്ന വെബ് സീരിസിൽ അഭിനയിച്ചതിന് സാമന്ത റൂത്ത് പ്രഭുവിനും അതേ തുകയാണ് പ്രതിഫലമായി ലഭിച്ചത്.
എന്നാൽ ദക്ഷിണ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചിടത്തോളം തൃഷ കൃഷ്ണനാണ് നിലവിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ മുന്നിൽ.

‘താരമായി വളരവെ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടനായി; അവസരങ്ങൾ കുറഞ്ഞതിന് കാരണം; ജയ്ക്ക് സംഭവിച്ചത്’
അതേസമയം വിജയ് നായകനാകുന്ന ലോകേഷ് കനകരാജിന്റെ ലിയോ ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. 2023ൽ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ദളപതി വിജയിയെയും തൃഷയെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാനും ജനങ്ങൾ ആവേശത്തിലാണ്.
നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഓൺ സ്‌ക്രീൻ ജോഡിയായി ഇരുവരും ഒന്നിക്കുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പിറന്നാൾ പ്രമാണിച്ച് അർധരാത്രിയോടെ വിജയ് സോഷ്യൽമീഡിയ പേജിൽ പുറത്തിറക്കി. വേറിട്ട ഗെറ്റപ്പിലുള്ള വിജയിയാണ് പുറത്തുവന്ന ഗ്രാഫിക് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
English summary
Trisha Krishnan Dethroned Nayanthara – Samantha And Becomes The Highest Paid South Actress