കൊട്ടിയം> കൊട്ടിയത്ത് ബൈക്കില് ട്രെയിലര് ലോറി ഇടിച്ചുണ്ടായ അപകടത്തില് പിതാവും മകളും മരിച്ചു. കൊട്ടിയം സിത്താര ജങ്ഷനു സമീപം വാഴവിള പുത്തന് വീട്ടില് ഗോപകുമാര് (56), മകള് കെ ഗൗരി (16) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയില് മൈലക്കാട് ഇറക്കത്ത് ആണ് അപകടം.
ചാത്തന്നൂര് സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ഥിനിയായ മകളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.സിത്താരമുക്കില് നിന്നു ചാത്തന്നൂരിലേക്ക് പോകുന്നതിനിടെ കൊല്ലം ഭാഗത്ത് നിന്നും വാഹനങ്ങള് കയറ്റി വന്ന കൂറ്റന് ട്രെയിലര് ലോറി ബൈക്കില് ഇടിക്കുകയായിരുന്നു
Facebook Comments Box