പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പനെയാണ് ഷോളയൂർ വരകംപാടിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രമേശ് എന്ന വ്യക്തിയുടെ സ്ഥലത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വൈദ്യുതിയാഘതമേറ്റാണ് ചരിഞ്ഞതെന്നാണ് പ്രഥമിക നിഗമനം.
ഈ മാസം തന്നെ പുനലൂരിലും വൈദ്യുതാഘാതമേറ്റ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പുനലൂർ ചാലിയക്കരയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചാലിയാക്കര ചാങ്ങപ്പാറ കമ്പിലൈൻ ഭാഗത്തായിരുന്നു സംഭവം.
മാസങ്ങൾക്ക് മുമ്പ് പുന്നല കടശേരിയിലും ഇത്തരത്തിൽ കാട്ടാന ഷോക്കേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.