Four Wheelers
oi-Aneesh Rahman
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. സേഫ്റ്റിയുടെ കാര്യത്തില്‍ ഏറെ പഴികേള്‍ക്കുന്ന ഒരു കാര്‍ നിര്‍മാതാവ് കൂടിയാണ് മാരുതി. എന്നാല്‍ വിശ്വാസ്യതയുടെ കാര്യത്തില്‍ മാരുതിയെ കവച്ച്‌വെക്കാന്‍ മറ്റൊരു കാര്‍ നിര്‍മാതാവിനും സാധിച്ചിട്ടില്ല. എന്നാല്‍ ഈ അടുത്ത കാലത്ത് ഭാരത് NCAP കരട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോഴും മാരുതി സുസുക്കി പച്ചക്കൊടി വീശിയിരുന്നു.
സേഫ്റ്റിയെ സംബന്ധിച്ച മാരുതി സുസുക്കിയുടെ സമീപനത്തില്‍ മാറ്റം വരുന്നതായാണ് സമീപകാലത്തെ നീക്കങ്ങളില്‍ നിന്ന് തോന്നുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോക്ക് പുത്തന്‍ സേഫ്്റ്റി അപ്‌ഗ്രേഡുകള്‍ വരുത്തിരിക്കുകയാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ബലേനോയുടെ ബേസ് സിഗ്മ വേരിയന്റിനാണ് നിരവധി സേഫ്റ്റി അപ്ഗ്രേഡുകള്‍ ലഭിച്ചിരിക്കുന്നത്. അപ്‌ഗ്രേഡുകളുമായെത്തുന്ന മാരുതി ബലേനോയുടെ വീഡിയോ AWD യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വാഹനത്തിന്റെ പ്രാഥമിക സുരക്ഷ ഉറപ്പാക്കുന്നതിനായി ബലേനോയുടെ സിഗ്മ വേരിയന്റിന്റെ പിന്‍വശത്ത് മധ്യ സീറ്റില്‍ ഹെഡ്റെസ്റ്റ് സജ്ജീകരിച്ചതാണ് ഇതില്‍ ഒന്ന്. ഹെഡ്‌റെസ്റ്റിന്റെ സാന്നിധ്യം പിന്‍സീറ്റിലെ യാത്രക്കാരുടെ സുരക്ഷ ഉയര്‍ത്തും. ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ഫംഗ്ഷനൊപ്പം ട്രാക്ഷന്‍ കണ്‍ട്രോളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇതോടൊപ്പം മാരുതി സുസുക്കി ബലേനോയില്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും ഉള്‍പ്പെടുത്തി സുരക്ഷ കൂട്ടിയിട്ടുണ്ട്.
നേരത്തെ കാറുകളില്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 2025 വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ റോഡപകട മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്. വൈകാതെ തന്നെ കാറുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായും വരാന്‍ പോകുകയാണ്. ഇതിനുള്ള നിയമ നിര്‍മാണം നടക്കുന്നുണ്ട്.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രീമിയം ഹാച്ച്ബാക്കിനെ വിശദമായി കണ്ടറിയാന്‍ സാധിക്കും. ബലേനോ ബേസ് വേരിയന്റായതിനാല്‍ തന്നെ ഇതിന്റെ മുന്‍വശത്ത് ഫോഗ്‌ലാമ്പുകള്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ഗ്രില്‍ മാറ്റ്കൂട്ടുന്നു. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം ഹാലജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററും ഇതില്‍ വരുന്നു. വശങ്ങളിലേക്ക് വന്നാല്‍ 15 ഇഞ്ച് സില്‍വര്‍ സ്റ്റീല്‍ വീലുകള്‍ സില്‍വല്‍ വീല്‍ കവറുകളാല്‍ പൊതിഞ്ഞിട്ടുണ്ട്.
കൂടാതെ, കാര്‍ബണ്‍ ഫൈബര്‍ മിറര്‍ ക്യാപ്സ്, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, വിന്‍ഡോ വിസറുകള്‍, ബ്ലാക്ക് ORVM എന്നിവ കാറിന്റെ മൊഞ്ച് കൂട്ടുന്നതായി കാണാം. പിറക് വശത്ത് ബമ്പറില്‍ മൗണ്ട് ചെയ്ത 4 റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും കാറിന് ലഭിക്കുന്നു. പ്രീമിയം ഹാച്ചിന്റെ അകത്തളം ലെതര്‍ കവറുകള്‍ നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്. ബേസ് വേരിയന്റാണെങ്കിലും ഡാഷ്‌ബോര്‍ഡില്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷനിംഗ് സിസ്റ്റം നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പം ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, MID, ഡാഷ്‌ബോര്‍ഡില്‍ സില്‍വര്‍ ആക്‌സന്റുകള്‍, സോഫ്റ്റ് ഫാബ്രികോട് കൂടിയ ഡ്യുവല്‍ ടോണ്‍ ഡോര്‍ പാനലുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, 4 ഡോര്‍ പവര്‍ വിന്‍ഡോ, മാനുവല്‍ IRVM, 12V ചാര്‍ജിംഗ് സോക്കറ്റ്, ഓപ്ഷനല്‍ സ്‌പോര്‍ട്ടി സീറ്റ് കവര്‍ എന്നിവയാണ് മറ്റ് ഇന്റീരിയര്‍ ഹൈലൈറ്റുകള്‍.
സുസുക്കിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന ബലേനോ വിപണിയില്‍ എത്തിയത് മുതല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കാറുകളില്‍ ഒന്നാണ്. പരമാവധി 90 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ജെറ്റ് VVT പെട്രോള്‍ എഞ്ചിനാണ് ബലേനോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭിക്കുമെങ്കിലും സിഗ്മ വേരിയന്റില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വരുന്നത്.
6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. പുതിയ പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ വില്‍പ്പന ഉയര്‍ത്താനാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ഇതിനോടകം തന്നെ ഇന്ത്യയില്‍ ഇന്നുള്ളതില്‍ വെച്ച് പൈസ വസൂലകുന്ന മോഡലുകളില്‍ ഒന്നാണ് ബലേനോ. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് ബലേനോയുടെ എതിരാളികള്‍.
English summary
Maruti suzuki baleno base model updated gets new safety features
Story first published: Sunday, July 30, 2023, 11:15 [IST]