Kerala Police: പൊലീസ് തലപ്പത്ത് അഴിച്ചു പണി: മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി; കെ പത്മകുമാർ വീണ്ടും ഫയർഫോഴ്സിലേക്ക്; ടി കെ വിനോദ്കുമാർ വിജിലൻസ് ഡയറക്ടർ

Spread the love


തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജൻസ് മേധാവിയായി നിയമിച്ചു. കെ.പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് ഫയർഫോഴ്‌സിലേക്ക് മാറ്റി. എഡിജിപിയായിരുന്ന ടി.കെ വിനോദ് കുമാറിന് ഡിജിപി പദവിക്കൊപ്പം വിജിലൻസ് മേധാവിയായും പുതിയ നിയമനമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ സ്ഥലമാറ്റം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.

പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന ബൽറാംകുമാർ ഉപാധ്യായ പുതിയ ജയിൽ മേധാവിയാകും. ഇദ്ദേഹം നേരത്തെ ജയിൽ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. ജയിൽ വകുപ്പിൽ മേധാവിയായിരിക്കെയാണ് പൊലീസ് ആസ്ഥാനത്തെ ചുമതലയുള്ള എഡിജിപിയായി എത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമനും മാറ്റമുണ്ട്. പുതിയ ഉത്തരവിൽ സേതുരാമന് ഉത്തരമേഖല ഐജിയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. 

നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതലയുള്ള എച്ച് വെങ്കിടേഷിന് സൈബർ ഓപ്പറേഷൻസ് വിംഗിന്റെയും ക്രൈം റിക്കോർഡസ് ബ്യൂറോയുടെയും അധിക ചുമതല നൽകി. സേതുരാമന് പകരം എ.അക്ബർ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. നേരത്തെ ഉത്തരമേഖല ഐ.ജി ആയിരുന്ന നീരജ്കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. 

ALSO READ: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം

ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും വഹിക്കും. പി.പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐ.ജിയാകും. പുട്ട വിമലാദിത്യക്കാണ് ഭീകരവാദ വിരുദ്ധ സേനയുടെ ഡി.ഐ.ജി സ്ഥാനം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!