Four Wheelers
oi-Manu Kurian
ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ എസ്‌യുവികൾക്കുള്ള ജനപ്രീതിയും സ്വീകാര്യതയും ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ. പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ ഈ ട്രെൻഡിന്റെ നേട്ടങ്ങൾ തങ്ങളിലേക്ക് എത്തിക്കാനുള്ള തത്രപ്പാടിലാണ് എന്നതും പരസ്യമാണ്. ഒട്ടനവധി മോഡലുകളാണ് ലോഞ്ചിനായി ഒരുങ്ങിയിരിക്കുന്നത്. ടാറ്റ മോട്ടോർസ്, കിയ, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് അടുത്ത ആറ് മുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവികൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.
1. ടാറ്റ പഞ്ച് CNG: 2023 ഓഗസ്റ്റ് ആദ്യം തന്നെ, അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി എക്‌സ്‌റ്റർ CNG -യുമായി കൊമ്പു കോർനായി ടാറ്റ പഞ്ചിന്റെ CNG പതിപ്പ് അവതരിപ്പിക്കും. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ പഞ്ച് CNG -യെ നിർമ്മാതാക്കൾ ഷോക്കേസ് ചെയ്തിരുന്നു.
ഇത് അടുത്തിടെ വിപണിയിൽ എത്തിയ ആൾട്രോസ് CNG -യുമായി ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിക്കും. CNG മോഡിൽ ഏകദേശം 73.5 PS സൃഷ്ടിക്കുന്ന പരിചിതമായ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇന്ത്യൻ വിപണി വളരെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരു മോഡലാണിത്.
2. ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്: കർവ്വ് കൺസെപ്‌റ്റിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ ഉൾക്കൊണ്ട്, വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ആറ് വർഷകാലയളവിലെ കോംപാക്ട് എസ്‌യുവിയുടെ രണ്ടാമത്തെ ഏറ്റവും വലിയ അപ്‌ഡേറ്റായിരിക്കും എന്ന് നിസംശയം പറയാം. പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറാവും ഈ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക.
പുറമേ, ഇല്യുമിനേറ്റഡ് ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീൽ, ടച്ച് കൺട്രോൾഡ് ക്ലൈമറ്റ് കൺട്രോളുകൾ, വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 360 -ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ ഉൾപ്പെടെ നിരവധി അപ്പ്ഡേറ്റുകൾ ക്യാബിന് ലഭിക്കും. അത് കൂടാതെ ഒരു പുതിയ 1.2 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിനും നിർമ്മാതാക്കൾ ഇതിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
3. കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: ഈ കലണ്ടർ വർഷം അവസാനിക്കുന്നതിന് മുമ്പ് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആഗോള തല അരങ്ങേറ്റം കിയ നടത്തിയേക്കും. ഇത് 2024 -ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. മെക്കാനിക്കലായി വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല എങ്കിലും ഇതിന് അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകൾ ലഭിക്കും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ നൽകും. ഫീച്ചറുകളുടെ പട്ടികയിലും ശ്രദ്ധേയമായ അപ്പ്ഡേറ്റുകൾ ഉണ്ടായിരിക്കും.
4. ടൊയോട്ട കോംപാക്ട് എസ്‌യുവി: മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പിനെ ടൊയോട്ട ടെയ്‌സർ എന്ന പേരിൽ വിപണിയിൽ എത്തും.ഡോണർ മോഡലിനെപ്പോലെ, ഇതും അതേ HEARTECT പ്ലാറ്റ്‌ഫോമിലാവും ഒരുങ്ങുന്നത്. കൂടാതെ ചെറിയ എക്സ്റ്റീരിയർ അപ്പ്ഡേറ്റുകളും ഒരു നവീകരിച്ച ഇന്റീരിയർ തീമും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1.2 ലിറ്റർ NA K-സീരീസ് പെട്രോൾ യൂണിറ്റും 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി വാഹനത്തിൽ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. മാരുതി – ടൊയോട്ട കൂട്ടുകെട്ടിൽ ഇത് കൂടാതെ എർട്ടിഗയെ അടിസ്ഥാനമാക്കി റുമിയോൺ എന്ന് എംപിവിയും ടൊയോട്ട ഇന്ത്യയിൽ ഉടൻ എത്തിക്കും.
5. മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്: മഹീന്ദ്ര തങ്ങളുടെ XUV300 -യുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് അടുത്ത വർഷം ആദ്യ പകുതിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. വലിയ സഹോദരൻ XUV700 -ൽ നിന്ന് പല ഡിസൈൻ ഘടകങ്ങളും ഇത് കടം കൊള്ളും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നിലവിലുള്ള 1.2 ലീറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ യൂണിറ്റുകൾ പുതിയ മോഡലിലും മാറ്റമില്ലാതെ തുടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും പുതുക്കിയ മോഡലിന് അപ്പ്ഡേറ്റുകൾ ലഭിച്ചേക്കാം. കൂടുതൽ മികച്ച ഫീച്ചറുകളും ഇതിനൊപ്പം മഹീന്ദ്ര വാഗ്ദാനം ചെയ്യും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
English summary
Upcoming suv models from tata to toyota launching in india soon
Story first published: Monday, July 31, 2023, 8:30 [IST]