Crime News: കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെടിവെച്ചുകൊന്നു; പ്രതി അറസ്റ്റിൽ

Spread the love


Thank you for reading this post, don't forget to subscribe!

കാസര്‍ഗോഡ് : കുറ്റിക്കോലില്‍ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ കുറ്റിക്കോല്‍ നൂഞ്ഞങ്ങാനം സ്വദേശി അശോകനാണ് മരിച്ചത്.  സഹോദരന്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു.  

Aslo Read: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി; പരിശോധനയ്‌ക്കിടയിൽ രക്ഷപ്പെടാൻ ശ്രമം!

മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.  മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടി വെക്കുകയായിരുന്നു. സംഭവം നടന്നത് ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു. മരിച്ച അശോകനും ഭാര്യയും ബാലകൃഷ്ണനും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

ഇവർ മദ്യപിച്ചു കഴിഞ്ഞാൽ സ്ഥിരമായി വഴക്ക് കൂടാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്.  പതിവുപോലെ ഞായറാഴ്ചയും ഇരുവരും വഴക്കു കൂടിയിരിക്കുകയിരുന്നു.  ഇതിനിടയിലാണ് മരിച്ച അശോകൻ ബാലകൃഷ്ണന്റെ കാലിൽ വെട്ടുകല്ല് കൊണ്ടിട്ടത്.  ഇതിനുശേഷം വീട്ടിൽനിന്നിറങ്ങിയ ബാലകൃഷ്ണൻ അയൽവാസിയുടെ വീട്ടിൽ നിന്നും തോക്ക് സംഘടിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങിവന്ന് അശോകനെ വെടിവയ്ക്കുയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അശോകനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുന്നേ അശോകൻ മരിച്ചിരുന്നു. തുടയിൽ വെടിയേറ്റ അശോകൻ ചോരവാർന്നാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 

ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത് ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ഒരാൾക്ക് പരിക്ക്

പട്ടാമ്പിയിൽ നേർച്ചക്കെത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുമ്പോൾ ആന ലോറിയിൽ നിന്നും ഇറങ്ങിയോടിയതായി റിപ്പോർട്ട്. പാലക്കാട് നഗരപരിധിയിൽപ്പെടുന്ന വടക്കുംമുറി ഭാഗത്തു പാപ്പാൻ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴായിരുന്നു ആന വിരണ്ടോടിയത്. സംഭവം നടന്നത് ഇന്നു പുലർച്ചെയോടെയാണ്. ആനയെ പിന്നീട് തളച്ചുവെന്നാണ് റിപ്പോർട്ട്.

Also Read: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

ലോറിയിൽ നിന്നും വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. ആടുമേയ്ക്കാനെത്തിയതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കന്ദസ്വാമിയ്‌ക്കാണ്‌ ആനയുടെ ചവിട്ടേറ്റത്. ആനയുടെ ആക്രമണത്തിൽ നടുവിന് പരിക്കേറ്റ കന്ദസ്വാമിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ രണ്ടു പശുക്കളെയും ആടിനെയും ആന ചവിട്ടിക്കൊന്നു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു തരിപ്പണമാക്കി. ഒരു കിലോമീറ്ററോളം സഞ്ചരിച്ച ആന അമ്പാട് എന്ന സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ആനയെ തളച്ചത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Source link

Facebook Comments Box
error: Content is protected !!