‘ആ മരണം വലിയൊരു ഷോക്കായിരുന്നു, ടിക്കറ്റെടുത്തത് കൊണ്ടാണ് പോകേണ്ടി വന്നത്’; ഒന്നാം വിവാഹ വാർഷികത്തിൽ ആലിസ്!

Spread the love


”ഒന്നുകൂടി ആ ദിവസം റിക്രീയേറ്റ് ചെയ്യാൻ തോന്നുന്നുണ്ട്. ഒന്നാം വിവാഹ വാർഷികമായതുകൊണ്ട് വെഡ്ഡിങ് ആനിവേഴ്സറി ഫോട്ടോഷൂട്ട് ചെയ്യണമെന്ന് പ്ലാനുണ്ടായിരുന്നു. പക്ഷെ പറ്റിയില്ല കാരണം ഞങ്ങളുടെ വല്യപ്പച്ചൻ പെട്ടന്ന് മരിച്ചുപോയി.’

‘അതൊരു വലിയ ഷോക്കായിരുന്നു. അതൊരു വലിയ നഷ്ടമായിരുന്നു. വല്യപ്പച്ചൻ വയ്യാതെ കിടക്കുകയായിരുന്നു. പിന്നെ ഞങ്ങൾ വല്യപ്പച്ചന്റെ മരണശേഷമല്ല മാലി ദ്വീപിലേക്ക് പോകാൻ തീരുമാനിച്ചത്.’

‘രണ്ട് മാസം മുമ്പ് പ്ലാൻ ചെയ്ത് ടിക്കറ്റ് എടുത്തിരുന്നു. അതുകൊണ്ടാണ് വല്യപ്പച്ചൻ മരിച്ച ദിവസങ്ങൾ കഴിയും മുമ്പ് ഇങ്ങനെ പോകേണ്ടി വന്നത്. കാൻസൽ ചെയ്യാൻ പറ്റുന്ന സാഹചര്യവുമായിരുന്നില്ല. വല്യപ്പച്ചൻ എനിക്ക് ലൈഫിൽ ഏറെ പ്രിയപ്പെട്ട ആളായിരുന്നു.’

‘എനിക്ക് ലൈഫിൽ ആദ്യമായി ഒരു ബാങ്ക് അകൗണ്ട് തുടങ്ങി തന്നത് വല്യപ്പച്ചനാണ്. എട്ടിൽ പഠിക്കുമ്പോഴായിരുന്നു. സേവിങ്സ് തുടങ്ങണമെന്നെല്ലാം അദ്ദേഹം പറഞ്ഞ് തന്നിരുന്നു. കറങ്ങാനും സിനിമ കാണാനുമൊക്കെ വല്യപ്പച്ചൻ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു.’

Also Read: റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!

‘വീട്ടുകാർ അനുവാദം നൽകിയത് കൊണ്ടാണ് മാലിദ്വീപിലേക്ക് പോകാം ടിക്കറ്റ് കാൻസൽ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. കല്യാണം കഴിഞ്ഞുവെന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല.’

‘മാലിദ്വീപിൽ വന്നപ്പോൾ പാസ്പോർട്ടിൽ വെഡ്ഡിങ് ഡേറ്റിൽ തന്നെ സ്റ്റാമ്പ് വാങ്ങാൻ സാധിച്ചപ്പോൾ സന്തോഷം തോന്നി. എല്ലാ വെഡ്ഡിങ് ആനിവേഴ്സറിക്കും ഓരോ രാജ്യത്ത് പോകണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം’ ആലിസും സജിനും പറഞ്ഞു. സ്കൂബ ഡൈവിങ് ചെയ്ത സന്തോഷവും ഇരുവരും പങ്കുവെച്ചു.

മാലി ദ്വീപിലെ ആളുകൾക്കൊപ്പം ഇരുവരും വിവാഹ വാർഷികത്തിന്റെ കേക്ക് മുറിച്ചതും വീഡിയോയിൽ കാണാം. വിവാഹത്തിന്റെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആലിസ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അത് വിവാഹ ​ദിവസത്തിൽ എത്തിയപ്പോഴേക്കും ഒരു ലക്ഷം യുട്യൂബേഴ്സുള്ള ചാനലായി മാറി.

ഇപ്പോൾ അഞ്ച് ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സ് ആലിസിന്റെ യുട്യൂബ് ചാനലിലുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലിസ് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ജനപ്രീതി നേടിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലിസ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലും സജീവമാണ്.

അടുത്തിടെ സജിനും സ്റ്റാർ മാജിക്കിൽ അതിഥിയായി വന്നിരുന്നു. വിവാഹം ചെയ്യും മുമ്പ് ആലിസ് നടിയാണെന്ന് അറിയില്ലായിരുന്നുവെന്നും സജിൻ സ്റ്റാർ മാജിക്കിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!