സുരേഷ് സ്ഥിരം മദ്യപാനി, കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്തു തര്‍ക്കം, ഒളിവില്‍ പോയതിന് പിന്നാലെ പിടിയില്‍

Spread the love


Thank you for reading this post, don't forget to subscribe!
ഇടുക്കി: മറയൂരില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ബന്ധു പിടിയില്‍. മറയൂര്‍ തീര്‍ഥമല കുടിയില്‍ രമേശി (27) നെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ സമീപത്തെ വനമേഖലയില്‍ നിന്നാണ് പിടികൂടിയത്.

Also Read: ഒന്നിച്ചിരുന്ന് മദ്യപാനം… തർക്കത്തിനിടയിൽ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു, വായിൽ കുത്തിയിറക്കി, സുരേഷ് ഒളിവിൽ

പ്രതിയായ സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ പോലീസ് ഇടപെട്ട് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു. എന്നാല്‍, ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇയാള്‍ മദ്യപാനം തുടര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലും സുരേഷവും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ചതിന്റെ പേരില്‍ സുരേഷിനെതിരെ നേരത്തെ പോലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് തൃശൂരിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സ തേടിയിരുന്നു. സുധയാണ് മരിച്ച രമേശിന്റെ ഭാര്യ.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സ്വത്തു തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന് സുരേഷ് മൊഴി നല്‍കി. ബന്ധുക്കളായ ഇരുവര്‍ക്കും കമ്പിളിപ്പാറയില്‍ ഭൂമിയുണ്ട്. ഇതില്‍ സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം വായില്‍ കമ്പി കുത്തി കയറ്റിയാണ് കൊലപാതകം രമേശിനെ സുരേഷ് കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. രമേശിന്റെ അമ്മാവന്‍ സുബ്ബരാജിന്റെ മകനാണ് കൊലപാതകം നടത്തിയ സുരേഷ്. സുരേഷിന്റെ മാതാപിതാക്കള്‍ വീടിനു സമീപത്തു തന്നെയുള്ള ഷെഡിലായിരുന്നു താമസം. നേരത്തെ ട്രൈബല്‍ പ്രമോട്ടറായി ജോലി ചെയ്തിരുന്ന രമേശ് ഇടക്കിടെ അമ്മാവന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു.

Also Read: വായിൽ കമ്പി കുത്തിക്കയറ്റി, മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം, പ്രതി ഒളിവിൽ

ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടില്‍ ഇന്നലെ സുരേഷിനൊപ്പമായിരുന്നു രമേശ് കഴിഞ്ഞത്. മദ്യപാനത്തിനിടെ സ്വത്ത് തര്‍ക്കം സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനൊടുവില്‍ കൊലപാതകത്തിലേക്ക് നീങ്ങുകയുമായിരുന്നു.

Read Latest Local News and
Malayalam News

കോൺ​ഗ്രസ് അധ്യക്ഷ യുദ്ധം; ​ഗുജറാത്തിൽ നിന്നും പ്രചരണം തുടങ്ങി ഖാർ​ഗെ



Source link

Facebook Comments Box
error: Content is protected !!