കൂട്ടുകാരന്‍ വീണപ്പോള്‍..സമ്മാനം ഓര്‍ത്തില്ല ഓട്ടമത്സരം നിര്‍ത്തി അഭിനവ് അവനെ ചേര്‍ത്തുപിടിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

Kottayam

oi-Alaka KV

കോട്ടയം: മത്സരത്തിൽ പങ്കെടുക്കുന്നത് എന്തിനാണ് ഒന്നാമതാകാൻ..അല്ലെങ്കിൽ സമ്മാനം കിട്ടുന്ന ഏതെങ്കിലുമൊരു സ്ഥാനം കിട്ടാൻ.. ഇപ്പോഴത്തേ കാലത്ത് എല്ലാവർക്കും മത്സരബുദ്ധിയാണ് അവനവന്റെ കാര്യമാണ്, ചുറ്റുമുള്ള മനുഷ്യന്മാരെ നോക്കാൻ നേരമില്ല എന്നിങ്ങനെയാണ് പരാകികൾ പോകുന്നത്. എന്നാൽ ഇതൊക്കെ വെറും പറച്ചൽ മാത്രമാണെന്ന് തെളിയിക്കുകയാണ് ഒരു നാലാം ക്ലാസുകാരൻ. ഈ കൊച്ചു മിടുക്കൻ തന്റെ പ്രവൃത്തിയിലൂടെ എല്ലാവർക്കും മാതൃക ആയിരിക്കുകയാണ്. ഈ കൊച്ചുമിടുക്കനെ തേടി അഭിനന്ദങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഈ മിടുക്കൻ ചെയ്തതെന്നല്ലേ..

200 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തതായിരുന്നു ഈ മിടുക്കൻ. സമ്മാനം ഉറപ്പിക്കാനുള്ള ഉത്സാഹത്തിലായിരുന്നു അഭിനവ്. ഫിനിഷിങ് പോയിന്റിലേക്ക് മൂന്നാമതായി ഓടിയെത്താൻ അഭിവിന്റെ മുന്നിൽ ഏതാനും മീറ്ററുകൾ മാത്രം ബാക്കി. ആ സമയത്താണ് രണ്ടാമതായി ഓടിക്കൊണ്ടിരുന്ന കുട്ടി കാൽതട്ടി താഴെ വീഴുന്നത് അഭിനവ് കണ്ടത്.

ഉടക്കിപ്പിരിഞ്ഞ് ബിജി മോള്‍ സിപിഐ വിട്ടോ? ഒടുവില്‍ മറുപടിയുമായി ബിജി മോള്‍

മൂന്നാം സ്ഥാനക്കാരനായ അഭിനവിന് രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു. അൽപ്പംകൂടി ഓടിയാൽ മതിയായിരുന്നു അഭിനവിന്. പക്ഷേ അഭിനവ് ഓടിയില്ല, മത്സരം ആണെന്നുപോലും അഭിനവ്. മുന്നിൽ വീണുകിടക്കുന്ന കൂട്ടകാരനെ അവൻ നോക്കി. വീണു കിടന്ന കൂട്ടുകാരനെ അഭിനവ് എഴുന്നേൽപ്പിച്ചു. പുറത്തെ പൊടിയെല്ലാം തട്ടികളഞ്ഞു…

രാജേഷിന്റെ താടിയില്ലാത്ത കവിളില്‍ നുള്ളി ഹൈബി ഈഡന്റെ കമന്റ്‌; പ്രതികരണം കേട്ട് ചിരിച്ച് മന്ത്രിയും

കൂട്ടുകാരനെ ആശ്വസിപ്പിച്ചു. അപ്പോഴേക്കും മത്സരത്തിന്റെ കാര്യത്തിൽ തീരുമാനം ആയി പിന്നിലുള്ളവർ ഓടി കയറി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്നാം സ്ഥാനത്ത് എത്താമായിരുന്നു അഭിനവിന് സമ്മാനം ഒന്നും കിട്ടിയില്ല, പക്ഷേ അവിടെ കൂടി നിന്നവരുടെ മനസ്സിലേക്ക് അവൻ ഓടിക്കയറി.

കോത്തല എൻഎസ്എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിനവ്. മത്സരത്തിിൽ വിജയിച്ചില്ലെങ്കിൽ എന്തേ ജീവിതത്തിൽ പഠിച്ചിരിക്കേണ്ട വലിയ പാഠമാണ് അവൻ എല്ലാവർക്കും പകർന്നുകൊടുത്തത്. അഭിനവിനെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.

സൊമാറ്റോയുടെ ടീഷര്‍ട്ടും ഇട്ട് ഫുഡ് ഡെലിവര്‍ ചെയ്യാന്‍ പോകുന്ന ആളെ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

സ്കൂളിലെ കായിക ദിനത്തിൽ കിഡീസ് വിഭാഗത്തിൽ 200 മീറ്റർ ഓട്ട മത്സരത്തിലാണ് 4 എ ക്ലാസിലെ വിദ്യാർത്ഥികളായ അഭിനവും അഭിദേവും പങ്കെടുത്തത്. ഇരുവരും അടുത്ത കൂട്ടുകാർ ആണ്. കൂട്ടകാർക്ക് സമ്മാനം കിട്ടിയില്ലെങ്കിലും എന്നും ചേർത്തുപിടിക്കാൻ പറ്റുന്ന നിമിഷമാണ് ഇരുവർക്കും സ്വന്തമായിരിക്കുന്നത്.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

4th standard student Abhinav who quit Running competition to help his friend, goes viral



Source link

Facebook Comments Box
error: Content is protected !!