കോട്ടയത്ത് വീട് കുത്തി തുറന്ന് മോഷണം, സ്വർണത്തിനൊപ്പം പട്ടുസാരിയും കള്ളൻ കൊണ്ട് പോയി

Spread the love


Kottayam

oi-Nikhil Raju

Google Oneindia Malayalam News

കോട്ടയം: ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. കോട്ടയം തെള്ളകത്താണ് സംഭവം. രണ്ടേ കാൽ പവൻ സ്വർണവും പതിനെണ്ണായിരം രൂപ വില വരുന്ന രണ്ട് പട്ട് സാരിയും കള്ളൻ മോഷ്ടിച്ചു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

തറപ്പേല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി അലക്‌സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്. തെള്ളകം മാതാ ആശുപത്രിക്ക് സമീപം ഓള്‍ഡ് എം സി റോഡിലാണ് സംഭവം.

അലക്സാണ്ടറും കുടുംബവും കഴിഞ്ഞ ഞായറാഴ്ചയാണ് കട്ടപ്പനയിലുള്ള ബന്ധു വീട്ടിലേക്ക് പോയത്. ദിവസങ്ങൾക്ക് ശേഷം തിരികെ വീട്ടിൽ മടങ്ങിയെത്തുന്നത്. അപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് രണ്ടേ കാല്‍ പവന്റെ സ്വര്‍ണ്ണവും രണ്ട് പട്ട് സാരിയും മോഷണം പോയതായി സ്ഥിരീകരിച്ചത്.

വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വീടിന്‍റെ പ്രധാന വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്. തുടർന്ന്
ഏറ്റുമാനൂര്‍ പോലീസിനെ വിവരം അറിയിച്ചു.

പാദസരത്തിനായി വയോധികയുടെ കാൽപാദം വെട്ടി മാറ്റി, കൊടും ക്രൂരതപാദസരത്തിനായി വയോധികയുടെ കാൽപാദം വെട്ടി മാറ്റി, കൊടും ക്രൂരത

ഫോറന്‍സിക്ക് വിദഗ്ദ്ധരും പൊലീസും ഡോഗ്‌ സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിന്റെ മുൻഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നതെന്നാണ് എന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. വീട്ടിൽ നിന്നും മണം പിടിച്ച് ഓടിയ പോലീസ് നായ സമീപത്തുള്ള ഫ്ലാറ്റിലാണ് എത്തി നിന്നു.

അമ്പലം കുത്തി തുറന്ന് മോഷണം , പ്രതി പിടിയിൽ

തിരുവനന്തപുരം: അമ്പലം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്.വാമനപുരം പ്രസാദ് എന്ന പ്രസാദിനെയാണ് (49 ) മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. ഉള്ളൂർ പ്രശാന്ത് നഗറിലെ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്.

ക്ഷേത്ര സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചു. അന്വേഷണത്തിൽ പ്രതി വാമനപുരം പ്രസാദാണെന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ഒരു ചാക്ക് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 26,000 രൂപയും ഇയാളിൽ നിന്ന് പോലീസ് പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ ഗർത്തം, രൂപപ്പെട്ടത് ഒരാള്‍ക്ക് സുഖമായി ഇറങ്ങാവുന്ന കുഴികോടികൾ മുടക്കി നിർമ്മിച്ച റോഡിൽ ഗർത്തം, രൂപപ്പെട്ടത് ഒരാള്‍ക്ക് സുഖമായി ഇറങ്ങാവുന്ന കുഴി

English summary

thief looted gold and silk saree from kottayam nataive alexander’s home ettumanoor police start probe.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!