മൂന്നാറിലെ കടുവയുടെ ഇടത് കണ്ണിന് തിമിരം; സ്വാഭാവിക ഇരതേടൽ അസാധ്യം, വിദ​ഗ്ധ സംഘം പരിശോധിക്കുന്നു

Spread the love


Thank you for reading this post, don't forget to subscribe!

മൂന്നാർ: നയ്മക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവയെ മൂന്നാറിലെ വനം വകുപ്പ് പരിസരത്തേയ്ക്ക് മാറ്റി. കടുവയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനായി വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും. കടുവയുടെ ആരോഗ്യനില പരിശോധിക്കൻ
ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തി.

തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിൽ അല്ല കടുവയുള്ളതെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഇടതു കണ്ണിന് തിമിര ബാധയുണ്ട്. സ്വാഭാവിക ഇര തേടൽ അസാധ്യമാണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read Latest Local News and Malayalam News

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. കടുവയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കുകയാണ് ലക്ഷ്യം. ഇര തേടാൻ ശേഷിയുണ്ട് എന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും. കടുവ കെണിയിലായതോടെ നയ്മക്കാട് മേഖലയിലെ കടുവഭീതി പൂർണ്ണമായും ഒഴിവായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് ഭീതി പടര്‍ത്തുകയായിരുന്ന കടുവയേയാണ് ഒടുവില്‍ വനം വകുപ്പ് പിടികൂടിയത്. നയ്മക്കാട് എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കടുവയുടെ ശല്യം രൂക്ഷമായതോടെ ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബങ്ങള്‍. 2 ദിവസത്തിനുള്ളില്‍ 10 കന്നുകാലികളാണ് കൊല്ലപ്പെട്ടത്.

ശീതള പാനീയം കുടിച്ച് കുട്ടി ​ഗുരുതര നിലയിൽ; 2 വൃക്കകളും തകരാറിലെന്ന് ഡോക്ടർ



Source link

Facebook Comments Box
error: Content is protected !!