രാജമലയില്‍ പിടികൂടിയ കടുവക്ക് തിമിരം; കാട്ടില്‍ വിടില്ലെന്ന് വനം വകുപ്പ്

Spread the love


Idukki

oi-Jithin Tp

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഇന്നലെ വൈകീട്ടോടെ കെണിയില്‍ കുടുങ്ങിയ കടുവയെ കാട്ടിലേക്ക് തുറന്ന് വിടാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയില്‍ അല്ല എന്ന് വനം വകുപ്പ്. കടുവയുടെ ഇടത് കണ്ണിന് തിമിരം ബാധിച്ചിട്ടുണ്ട് എന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

തിമിരം ബാധിച്ച് കാഴ്ച പരിമിതി ഉണ്ടായതിനാലാകാം വളര്‍ത്ത് മൃഗങ്ങളെ കടുവ ആക്രമിക്കാന്‍ കാരണം എന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പ് തീരുമാനം.

പ്രതീകാത്മക ചിത്രം

വനം വകുപ്പ് നയ്മക്കാട് സ്ഥാപിച്ച കൂട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആണ് ആണ്‍ കടുവ കെണിയില്‍ അകപ്പെട്ടത്. ഒമ്പത് വയസാണ് കടുവയുടെ പ്രായം. രണ്ട് കണ്ണിനും കാഴ്ച ഉണ്ടെങ്കില്‍ മാത്രമെ കടുവക്ക് സ്വാഭാവികമായ രീതിയില്‍ ഇര തേടാന്‍ സാധിക്കൂ.

‘അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല’; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

ജനവാസ മേഖലയില്‍ എത്തി കന്നുകാലികളെ ആക്രമിച്ച സാഹചര്യത്തില്‍ കടുവയ്ക്ക് മനുഷ്യരെ ഭയമില്ലാതായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വനത്തിനുള്ളിലേക്ക് വിട്ടാലും ജനവാസമേഖലയിലേക്ക് കടുവ തിരിച്ചെത്താന്‍ സാധ്യതയുണ്ട് എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

അതിനാല്‍ കടുവയെ മൃഗശാലയിലേക്കോ കടുവാ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറ്റുന്നതാണ് ഉചിതം എന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതര്‍. കടുവയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളൂ.

‘എന്തിനാണ് വിലക്കുന്നത്… പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?’ എംഎ നിഷാദ്

കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ ആക്രമണത്തില്‍ നയ്മക്കാട്ടെ പത്ത് കന്നുകാലികള്‍ ചത്തിരുന്നു. കടുവ ആക്രമണകാരിയായതിനാല്‍ പ്രദേശവാസികളോട് പുറത്തിറങ്ങരുത് എന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

The rajamala tiger suffered from cataract, will not leave it in the forestSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!