യുഡിഎഫ് നഗരസഭ അദ്ധ്യക്ഷ സിപിഎം ഓഫീസില്‍: സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന് കെ സുരേന്ദ്രന്‍

Spread the loveThank you for reading this post, don't forget to subscribe!

കോട്ടയം: സി പി എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ഓഫീസിൽ മന്ത്രി വാസവനൊപ്പം കോൺഗ്രസ് നഗരസഭ അദ്ധ്യക്ഷ വാർത്താസമ്മേളനം നടത്തിയത് ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രത്യക്ഷ ഉദ്ദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാരിൻ്റെ ബി ടീമാണ് വിഡി സതീശൻ്റെ യു ഡിഎഫ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിക്കുന്നു.

സി പി എം ഓഫീസിൽ കോൺഗ്രസ് നേതാക്കൻമാർ വാർത്താസമ്മേളനം നടത്തുന്നതോടെ മറ്റു സംസ്ഥാനങ്ങളിലെ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാവുകയാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വരാൻ പോവുന്ന അവിശുദ്ധ സഖ്യത്തിൻ്റെ ട്രയലാണ് കോട്ടയത്ത് കണ്ടത്. ഇരുമുന്നണികളായി നിന്ന് പരസ്പരം മത്സരിച്ച് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാതെ ഒരുമിച്ച് മത്സരിക്കാൻ കോൺഗ്രസും സി പി എമ്മും തയ്യാറാവണം.

ഭരണപക്ഷത്തിൻ്റെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിക്കേണ്ടതിന് പകരം അവരുടെ ഓഫീസിൽ വാലും ചുരുട്ടിയിരിക്കുന്ന അടിമകളായി കേരളത്തിലെ പ്രതിപക്ഷം മാറി. ഭരണപക്ഷം നടത്തുന്ന അഴിമതിയിൽ ഒരു പങ്ക് കിട്ടിയാൽ എന്തിനും കൂട്ടുനിൽക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പരസ്പര സഹകരണ മുന്നണികളുടെ പരസ്യമായ ഐക്യപ്പെടലിൻ്റെ ഉദ്ദാഹരണമാണ് കോട്ടയത്ത് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സി പി എം ഓഫിസിൽ മന്ത്രിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത നഗരസഭ ചെയർപേഴ്സ്ണിനെതിരെ നടപടിക്കൊരുങ്ങുകയാണ് ഡി സി സി നേതൃത്വം. ഏറ്റുമാനൂർ ബൈപാസിന്റെ ഉദ്ഘാടനം സംബന്ധിച്ച പത്രസമ്മേളനമാണ് മന്ത്രി വിഎൻ വാസവൻ സിപിeഎം ഏരിയ കമ്മറ്റി ഓഫീസിൽ വെച്ച് നടത്തിയത്. നഗരസഭയിലെ രാഷ്ട്രീയ ശത്രുവിന്റെ ഓഫീസിൽ പോയി പത്രസമ്മേളനത്തിൽ പങ്കെടുത്തത്തിൽ അധ്യക്ഷയോട് വിശദീകരണം തേടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribedSource link

Facebook Comments Box
error: Content is protected !!