ഉടക്കിപ്പിരിഞ്ഞ് ബിജി മോള്‍ സിപിഐ വിട്ടോ? ഒടുവില്‍ മറുപടിയുമായി ബിജി മോള്‍

Spread the love


ജെന്‍ഡര്‍ പരിഗണന ആവശ്യമില്ലെന്ന് പറയുകയും എന്നാല്‍ അപമാനിക്കുവാന്‍ സ്ത്രീ പദവിയെ ദുരുപയോ?ഗം ചെയ്യുകയും ചെയ്ത ആദര്‍ശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളര്‍ന്നു പോകില്ല. കൂടുതല്‍ കരുത്തോടെ മുന്നേറുമെന്നും എന്നായിരുന്നു ബിജി മോള്‍ പറഞ്ഞിരുന്നു. ജില്ലാ നേതൃത്വമായി പരസ്യമായി ഉടക്കിയതിന് പിന്നാലെയാണ് ബിജി മോള്‍ പാര്‍ച്ചി വിട്ടുവെനന്ന പ്രചാരണം നടന്നത്. ഇപ്പോള്‍ ബിജി മോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കികയാണ്.

'രാഹുല്‍ എന്നാല്‍ ഭാരതം, ഭാരതമെന്നാല്‍ രാഹുല്‍';രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പുതിയ മുദ്രാവാക്യം‘രാഹുല്‍ എന്നാല്‍ ഭാരതം, ഭാരതമെന്നാല്‍ രാഹുല്‍’;രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പുതിയ മുദ്രാവാക്യം

2

സിപിഐ വിട്ടതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജം ആണെന്ന് എ ഇ എസ് ബിജിമോള്‍ പറഞ്ഞു. രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ തന്‍റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് ബജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. 22-ാം വയസില്‍ സി പി ഐ മെമ്പർഷിപ്പ് എടുത്താണ് താന്‍ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരുന്നതെന്നും ബിജി മോൾ പറഞ്ഞു.

3

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞത്. അവർ നല്‍കിയ ആത്മവിശ്വാസവും പിന്തുണയും ആണ് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നല്‍കിയതെന്നും ബിജിമോള്‍ വ്യക്തമാക്കി.

രാജേഷിന്റെ താടിയില്ലാത്ത കവിളില്‍ നുള്ളി ഹൈബി ഈഡന്‍; പ്രതികരണം കേട്ട് ചിരിച്ച് മന്ത്രിയുംരാജേഷിന്റെ താടിയില്ലാത്ത കവിളില്‍ നുള്ളി ഹൈബി ഈഡന്‍; പ്രതികരണം കേട്ട് ചിരിച്ച് മന്ത്രിയും

4

എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും താന്‍.അതിലുപരിരാഷ്ട്രീയപ്രവർത്തകയായിരിക്കുന്നടത്തോളം കാലം താന്‍ സിപിഐയുടെ പ്രവർത്തകയായിരിക്കും. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം ഉണ്ടാകും എന്നും ബിജിമോള്‍ പറഞ്ഞു. അതേസമയം, അടുത്തയിടെ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഇ എസ് ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായിരുന്നു.

5

സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ബിജിമോളെ ഉൾപെടുത്താന്‍ തയാറാകാതിരുന്ന ഇടുക്കി ജില്ലാ ഘടകം പാർട്ടി കോൺഗ്രസ് പ്രതിനിധിയായും ഇവരെ നിർദേശിച്ചിരുന്നില്ല. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ആയിരുന്നു ബിജി മോൾ തഴയപ്പെട്ടത്.
ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായി പോയെന്നായിരുന്നു ബിജി മോളുടെ വിമർശനത്തിന് പിന്നാലെ ജില്ലാ നേത്വം നിലപാട് സ്വീകരിച്ചത്. സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഈ അതൃപ്തി പ്രതിഫലിച്ചു എന്നും വിലയിരുത്തുന്നു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!