കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ച് വീണു

Spread the love


Kottayam

oi-Nikhil Raju

കോട്ടയം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ച് വീണു. കോട്ടയം ചിങ്ങവനം പവര്‍ ഹൗസ് ജംഗ്ഷനടുത്തുവെച്ചാണ് സംഭവമുണ്ടായത്.
എട്ടാം ക്ലാസ് വിദ്യാർഥി അഭിരാമാണ് ബസിൽ നിന്ന് തെറിച്ച് വീണത്. പാക്കിൽ സി.എം.സ്‌കൂളിലെ വിദ്യാർത്ഥിയാണ് അഭിറാം

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥി തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസ് പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെച്ചു. അപകടത്തിൽ വിദ്യാർത്ഥിയുടെ പല്ലുകൾ ഇളകിയിട്ടുണ്ട്. കൈക്കും പരിക്ക് പറ്റി.

ബസ് അമിത വേഗതയിലാണ് പോയതെന്ന് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞു. ബസ് നിർത്താനോ, കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. നാട്ടുകാർ ഇടപ്പെട്ടാണ് വണ്ടി പിന്നീട് നിർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറവും പാലക്കാടും സൂപ്പർ ആണ്; വണ്ടികൾ നിർത്താത്തതിന് ഇവിടുത്തെ നാട്ടുകാർ എന്ത് പിഴച്ചു’; വൈറൽ കുറിപ്പ്

‘ചെറിയ കുട്ടിക്കളുടെ കാര്യമാണ്. നിയമപരമായി മുന്നോട്ട് പോകും. ഇനി ഇത് മറ്റാർക്കും ഉണ്ടാകരുത്. കേസിൽ ഇവർ ശിക്ഷിക്കപ്പെട്ടാൽ ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലന്നാണ് പ്രതീക്ഷ. – കുട്ടിയുടെ പിതാവ് പറയുന്നു.

അതേസമയം സംഭവത്തിൽ നടപടി ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ബസ് ഡ്രൈവറോട് ഹാജരാകാൻ പറഞ്ഞിട്ടുണ്ടെന്നും ആർഡിഒ അറിയിച്ചു. ഓട്ടോമാറ്റിക്ക് ഡോറിലെ പ്രശ്നവും, അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നാട്ടുകാരുടെ മൊഴി ഉൾപ്പടെയുള്ള കാര്യങ്ങക്ൾ പരിശോധിച്ച ശേഷം ഡ്രൈവർ ഉൾപ്പടെയുള്ള ജീവനക്കാർക്കെതിരെ നടപടി എടുക്കുമെന്നുമാണ് സൂചന.

കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. നടപടിയെടുക്കുന്നതിൽ പോലീസിന് വീഴ്ചപ്പറ്റി എന്ന് ആരോപിച്ച് അദ്ദേഹം ഡിജിപിക്ക് പരാതി നൽകി. അടിയന്തര നടപടി വിഷയത്തിൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് നടപടിയെടുക്കാൻ വൈകിയെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. എന്നാൽ കുട്ടി ബസിൽ നിന്ന് എടുത്തുചാടിയതാണെന്നാണ് ബസ് ജിവനക്കാരുടെ വാദം.

Viral Video: ഇതൊക്കെയാണ് മോനെ ഡാന്‍സ്, യുവതിയെ കടത്തിവെട്ടി ഓട്ടോറിക്ഷക്കാരന്‍, വൈറല്‍ വീഡിയോ

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

kottayam pakkil native student fell down from running private bus at chingavanam, motor vehicle department starts probeSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!