കാക്കിക്കുള്ളിലെ ‘കുറ്റവാളി’; മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി, സസ്‌പെന്‍ഷന്‍

Spread the love


Thank you for reading this post, don't forget to subscribe!

Kottayam

oi-Jithin Tp

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ സ്ഥിരം കുറ്റവാളി. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ഷിഹാബ് ബലാത്സംഗ കേസിലെ പ്രതിയാണ്. ഈ കേസില്‍ നിലവില്‍ ഇയാള്‍ വിചാരണ നേരിടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

2019-ല്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. ഈ കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്ക് എതിരേ കേസുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്സ് സ്റ്റാളില്‍ നിന്ന് മാങ്ങ മോഷ്ടിച്ചത്. യൂണിഫോമിലായിരിക്കെ ആണ് ഇയാള്‍ മോഷണം നടത്തിയത്. കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വെളിവായത്.

‘അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല’; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് നാസര്‍ എന്നയാള്‍ നടത്തുന്ന പഴക്കടയില്‍ നിന്നാണ് ഇയാള്‍ മാങ്ങ മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടെ ആണ് ഇയാള്‍ മോഷണം നടത്തിയത്.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ഷിഹാബ് സ്‌കൂട്ടറിന്റെ സ്‌റ്റോറേജില്‍ വെച്ച് കൊണ്ടുപോയത്. സി സി ടി വിയില്‍ വണ്ടിയുടെ നമ്പര്‍ അടക്കം വ്യക്തമായി പതിഞ്ഞിരുന്നു. ഇതോടെയാണ് മോഷണം നടത്തിയത് ഷിഹാബ് ആണ് എന്ന് വ്യക്തമായത്.

‘എന്തിനാണ് വിലക്കുന്നത്… പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?’ എംഎ നിഷാദ്

രാവിലെ കട തുറന്നപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി നാസര്‍ മനസ്സിലാക്കിയത്. ഇതോടെ സി സി ടി വി പരിശോധിക്കുകയായിരുന്നു. മോഷണ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ് എന്ന് കാഞ്ഞിരപ്പള്ളി പൊലീസിന്റെ അറിയിച്ചു.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

policeman who stole a mango is a habitual offender, accused in rape case tooSource link

Facebook Comments Box
error: Content is protected !!