Ernakulam
oi-Nikhil Raju
കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട. പുറം കടലിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. ഇറാനിയൻ ബോട്ടിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നാവിക സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 200 കിലോ ഹെറോയിനാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരി സംഘത്തെ പിടികൂടുന്നതിന് എൻസിബി ഉദ്യോഗസ്ഥർ നാവിക സേനയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന് ആറു പേരെ
എൻസിബി ഉദ്യോഗസ്ഥർ എൻസിബി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
പ്രതീകാത്മക ചിത്രം
പിടിയിലായവരെല്ലാം ഇറാനിയൻ പൌരൻമാരാണ്. പുറം കടലിൽ ലഹരികടത്ത് നടക്കുന്നതായി നാർകോട്ടിക് ബ്യൂറോയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന നാവിക സേനയുടെ സഹായത്തോടെ സംഘം പുറം കടലിലേക്ക് പുറപ്പെടുകയായിരുന്നു. അറസ്റ്റിന് ശേഷം ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. പിടിയിലായ വസ്തുകളും, ഇറാനിയൻ പൌരൻമാരെയും കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് നാവിക സേന അറിയിച്ചു.
രാജ്യത്ത് ലഹരി കടത്തും ഉപയോഗവും വർധിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഹരി എത്തുത്തതിൽ കടൽ മാർഗമാണ് സംഘങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് എജൻസികളുടെ നിഗമനം. ഇതോടെയാണ് കടൽ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്.
കൊച്ചിയില്‍ ലഹരി മരുന്ന് പിടികൂടി, രണ്ടുപേര്‍ പിടിയില്‍
ആന്ധ്രപ്രദേശില്‍ നിന്ന് കൊച്ചിയിലെത്തിച്ച 2.65 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. പനങ്ങാട് സ്വദേശികളായ സുജില്‍, അന്‍സല്‍ എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക്സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
എറണാകുളത്തെത്തിയ ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. നോര്‍ത്ത് സ്റ്റേഷനില്‍ ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ പുറത്തിറങ്ങിയ ഇവരെ നാര്‍ക്കോട്ടിക്സും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കഴിഞ്ഞ കുറച്ച് ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഇവര്‍ ആന്ധ്രയിലേക്ക് പോയത് എട്ട് ദിവസം മുന്‍പാണ്. വിശാഖപട്ടണത്ത് നിന്ന് വാങ്ങിയ ഹാഷിഷ് ഒായിലുമായാണ് കൊച്ചിയിലേക്ക് ഇവർ എത്തിയത്. സുജിലും അന്‍സലും ലഹരി കടത്ത് കേസിലെ സ്ഥിരം പ്രതികളാണെന്ന് പോലീസ് പറയുന്നു.
നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നോര്‍ത്ത് സിഐ ബ്രിജുകുമാര്‍,എസ് ഐ മാരായ ശ്രീകുമാര്‍ അഖില്‍ദേവ് എന്നിവരാണ് ലഹരി വസ്തുകൾ പിടി കൂടിയത്.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.
Allow Notifications
You have already subscribed
English summary
kochi police and narcotics control bureau seized 200 kg heroin from iranian boat at ernakulam kochi