പെണ്‍കുട്ടിയുടെ എട്ട് വയസുള്ള മറ്റൊരു സഹോദരനെ ജ്യൂസ് വാങ്ങാന്‍ ആയി കടയിലേക്ക് പറഞ്ഞയച്ചു. എന്നിട്ട് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് വയസുള്ള സഹോദരനെ കൊല്ലുമെന്ന് പറഞ്ഞ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ പേടിച്ച് പോയ പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരങ്ങളെ രണ്ട് പേരെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീടും ഇയാള്‍ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയെ പീഡനത്തിരയാക്കി. പേടിച്ചിട്ട് പെണ്‍കുട്ടി വീട്ടുകാരോട് ഒന്നും പറഞ്ഞതുമില്ല.
ഇതിനിടെ വയറുവേദന അസഹ്യമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ കാണിച്ചതോടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ തുറന്ന് പറയുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷം ആരംഭിച്ചതോടെ പ്രതി നാടുവിടുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടുന്നത്. കുറവിലങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് രഞ്ജിത് രജോയാറിനെ അറസ്റ്റ് ചെയ്തത്. എ എസ് ഐമാരായ ബി പി വിനോദ്, കെ എം സാജുലാല്‍, സി പി ഒ സിജു എം കെ, ഹോം ഗാര്‍ഡ് സാജു ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.