പോലീസിനോട് പ്രതികാരമായി മോഷണം; മല്‍പിടുത്തതിലൂടെ പിടിയിലായത് ‘മരിയാര്‍പൂതം’

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

കൊച്ചി: നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം അറസ്റ്റില്‍. ജോണ്‍സന്‍ എന്നാണ് ഇയാളുടെ പേര്. കഴിഞ്ഞ ദിവസം മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. വലിയ മല്‍പിടുത്തതിലൂടെയാണ് മരിയാര്‍പൂതം അറസ്റ്റിലായത്. വീട്ടുടമയ്ക്ക് നേരെ വരെ ഇയാളില്‍ നിന്ന് ആക്രമണമുണ്ടായി.

തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ കന്തസ്വാമിയാണ് ജീവന്‍ വകവെക്കാതെ കൊടും കുറ്റവാളിയുമായി പോരിനിറങ്ങിയത്. ആദ്യം തന്റെ തലയ്ക്ക് വെട്ടി, കൈ കടിച്ച് പൊട്ടിച്ചു. എന്നിട്ടും വിട്ടില്ലെന്ന് കന്തസ്വാമി പറയുന്നു. കള്ളന്‍ ഇനിയും തിരിച്ചുവരല്ലേ എന്ന് മാത്രമാണ് കന്തസ്വാമിക്ക് പറയാനുള്ളത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ സ്ഥിരം തട്ടകമായ കലൂരിലെ കാട്ടൂക്കാരന്‍ റോഡിലാണ് മരിയാര്‍പൂതം മോഷണത്തിനായി ഇറങ്ങിയത്. സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടക്കാതെ വന്നതോടെയാണ് കന്തസ്വാമിയുടെ വീട്ടിലെത്തിയത്. ഉറക്കമുണര്‍ന്ന കന്തസ്വാമി സര്‍വ ധൈര്യവും സംഭരിച്ചാണ് ഇയാളെ പിടിച്ചത്.

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

തുടര്‍ന്ന് അയല്‍വാസികളെല്ലാം ഓടിയെത്തി ഇയാളെ പിടിച്ച് കെട്ടുകയായിരുന്നു. കന്തസ്വാമിയുടെ തലയ്ക്കാണ് ജോണ്‍സന്റെ വെട്ടുകൊണ്ടത്. മോഷ്ടാവിന്റെ കൈയ്യില്‍ കത്തിയുണ്ടായിരുന്നു. തലയ്ക്ക് പരിക്കുണ്ട്, ഗുരുതരമല്ല.

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

മരിയാര്‍പൂതം വര്‍ഷങ്ങളായി പോലീസിന് തലവേദനയാണ്. ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. മതിലിന് മുകളിലൂടെയെല്ലാം അനായാസമായി ഇയാള്‍ സഞ്ചരിക്കും. അതുകൊണ്ട് തന്നെ പിടിക്കാന്‍ വലിയ പ്രയാസമാണ്. ഒരിക്കല്‍ മോഷണം നടത്തിയ വീട്ടില്‍ വീണ്ടും മോഷ്ടിക്കാന്‍ കയറുന്ന രീതിയാണ് പൂതത്തിന്റേത്.

അത് മാത്രമല്ല, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പോലീസിനോടുള്ള പ്രതികാരമാണ് ഇയാള്‍ കാണിക്കുക. അതിന്റെ ഭാഗമായി എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ പരിധിയില്‍ തന്നെ ഇയാള്‍ മോഷണം നടത്തും.

മരിയാര്‍പൂതം ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം നാട്ടുകാരും പോലീസുമെല്ലാം ജാഗ്രതയിലായിരിക്കും. എവിടെ വേണമെങ്കില്‍ ഇയാള്‍ വരാം എന്നതാണ് സാഹചര്യം. പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഇയാളെ പിടിക്കാനായി സംഘടിച്ച സാഹചര്യം വരെ എറണാകുളം നോര്‍ത്തില്‍ ഉണ്ടായിട്ടുണ്ട്.

കാലിന്റെ തള്ളവിരലില്‍ ഊന്നി ഓടാനുള്ള കഴിവ് മരിയാര്‍ പൂതത്തിനുണ്ട്. അതാണ് രക്ഷപ്പെടാന്‍ ഇയാളെ സഹായിക്കുന്നത്. ചെരിപ്പ് ഉപയോഗിക്കാറേയില്ല. രണ്ട് വിരലില്‍ മതിലിലൂടെ ഓടി രക്ഷപ്പെടുന്ന രീതിയാണ് ജോണ്‍സന്‍ സ്ഥിരമായി ചെയ്യുന്നത്. റെയില്‍വേ ട്രാക്കിലൂടെയും ഇയാള്‍ അതിവേഗം ഓടും.

പൂതത്തിന്റെ മോഷണത്തിന് ഒരു സ്‌റ്റൈലുണ്ട്. രാത്രി മാത്രമേ മോഷ്ടിക്കാനായി ഇറങ്ങൂ. ദീര്‍ഘകമായ ഇടവേളകള്‍ ഓരോ മോഷണത്തിനുമുണ്ടാവും. കയറാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ മുകളിലെ വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തുക.

മോഷണത്തിന് ശേഷം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി സ്ഥലം വിടും. പിന്നീട് തിരിച്ചുവരിക കൈയ്യിലുള്ള പണം തീര്‍ന്നാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തും. തരംകിട്ടിയാല്‍ അവരെ ആക്രമിക്കുകയും ചെയ്യും.

സൂര്യന്‍ 'ഉറക്കത്തിലേക്ക്' വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നടക്കുംസൂര്യന്‍ ‘ഉറക്കത്തിലേക്ക്’ വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നടക്കും

English summary

infamous thief mariyarpootham aka johnson caught in kochi while he breaks in a home



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!