‘അതെങ്ങനെ ദൃശ്യം മോഡലാകും..?’ ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

Spread the love


ദൃശ്യം സിനിമയാണ് കൊലപാതകത്തിന് കാരണം എന്ന് കരുതുന്നില്ല എന്ന് ജീത്തു ജോസഫ് പറഞ്ഞു. മൃതദേഹം തറയിലോ മണ്ണിലോ കുഴിച്ചിടുന്ന രീതി സിനിമ ഇറങ്ങുന്നതിന് മുന്‍പും ഉണ്ടായിട്ടുണ്ട് എന്ന് ജീത്തു ജോസഫ് പറയുന്നു. സിനിമ കുറ്റകൃത്യത്തിന് കാരണമാകും എന്ന പ്രചാരണം ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദിലീപിനേയും വിജയ് ബാബുവിനേയും വിലക്കാതിരുന്നത് ഇക്കാരണം കൊണ്ട്..’; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട്

മലയാളത്തില്‍ ആദ്യമായി 50 കോടി കടന്ന ചിത്രമായിരുന്നു ദൃശ്യം. അബദ്ധത്തില്‍ സംഭവിച്ച ഒരു കുറ്റകൃത്യം ഒളിപ്പിക്കാന്‍ ഒരു സാധാരണക്കാരന്‍ നടത്തുന്ന ശ്രമങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം വിദേശഭാഷകളിലേക്ക് അടക്കം റീമേക്ക് ചെയ്തിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 വും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

‘ഒരു കൊലപാതകി ചത്തു’; കോടിയേരിയെ അധിക്ഷേപിച്ച് മുല്ലപ്പള്ളിയുടെ മുന്‍ ഗണ്‍മാന്‍

അതേസമയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തായ മുത്തുകുമാറിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. സി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ വീട്ടിലാണ് ബിന്ദുകുമാര്‍ എന്ന യുവാവിനെ കൊന്ന് കുഴിച്ചിട്ടിരുന്നത്.

വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി വിടപറയുമ്പോള്‍

ഇന്നലെ പൊലീസ് വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. യുവാവിനെ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയില്‍ നിന്നും യുവാവിനെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. സംഭവത്തിന് ശേഷം മുത്തുകുമാര്‍ ഒളിവിലായിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!