Image Credit: Screengrab@Asianet News
ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് പൊലീസ് സംഘത്തെ ചങ്ങനാശ്ശേരിയിലേക്ക് എത്തിച്ചത്.
Image Credit: Screengrab@Asianet News
ചങ്ങനാശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തറ തുരന്ന് പരിശോധന നടത്തിയത്. ആലപ്പുഴയില്‍ നിന്നും ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് വഴിത്തിരിവായത്. 40 കാരനായ ബിന്ദുകുമാര്‍ എന്നയാളെ കാണാനില്ല എന്ന് പറഞ്ഞ് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
Image Credit: Screengrab@Asianet News
തുടര്‍ന്നുളള അന്വേഷണത്തിലാണ് ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍ നിന്നും ലഭിച്ചത്. ബൈക്ക് അപകടത്തില്‍പ്പെട്ടതായിരിക്കും എന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാല്‍ സമീപ പ്രദേശങ്ങളിലുളള യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ സംശയത്തിലാക്കി.
Image Credit: Screengrab@Asianet News
പിന്നീട് നടന്ന അന്വേഷണത്തില്‍ സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കാനായാണ് വീടിന്റെ തറ തുരന്ന് പരിശോധിച്ചത്. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ചങ്ങനാശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ഇവിടെ തടിച്ച് കൂടിയിരുന്നത്.