മൊമന്റം ട്രേഡിങ്; 6 മാസത്തില്‍ ഇരട്ടിയാകും; ഈ മിഡ് കാപ് ഓഹരി വിട്ടുകളയണോ?

Spread the love


പ്രാജ് ഇന്‍ഡസ്ട്രീസ്

ബ്രൂവറീസ്, ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം, ക്രിട്ടിക്കല്‍ പ്രോസസ് ഉപകരണങ്ങള്‍, ബയോ എനര്‍ജി, മലിനജല സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബയോ ടെക്നോളജി കമ്പനിയാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. പൂനെയാണ് ആസ്ഥാനം. 100-ലധികം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

അദാനി സോളാര്‍, ഇന്ത്യന്‍ ഓയില്‍, ഹെനെകീന്‍, ദീപക് ഫെര്‍ട്ടിലൈസര്‍, സാബ് മില്ലര്‍, യുബി ഗ്രൂപ്പ്, ബയോകോണ്‍, പി & ജി, റാന്‍ബാക്സി, ലുപിന്‍, ബിഎഎസ്എഫ്, ബജാജ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ വന്‍കിട കമ്പനികളൊക്കെ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ഉപഭോക്താക്കളാണ്.

ഓഹരി വിശദാംശം

പ്രാജ് ഇന്‍ഡസ്ട്രീസിന് യാതൊരുവിധ കടബാധ്യതയുമില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 49.89 രൂപ നിരക്കിലും പിഇ അനുപാതം 47 മടങ്ങിലുമാണുള്ളത്. ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു രണ്ടും മെച്ചപ്പെട്ട നിലവാരമല്ല. എന്നാല്‍ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 17 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 23 ശതമാനം നിരക്കിലുമാണുള്ളത്. ആരോഗ്യകരമായ നിലവാരമാണിത്. പ്രാജ് ഇന്‍ഡസ്ട്രീസിന്റെ നിലവിലെ വിപണി മൂല്യം 8,000 കോടിയാണ്.

Also Read: അദാനിയുടെ ഏറ്റെടുക്കല്‍ റഡാറില്‍ തെളിഞ്ഞു; 8 രൂപയുള്ള ഈ പെന്നി ഓഹരി വാങ്ങണോ?

ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 729 കോടിയും അറ്റാദായം 41 കോടിയുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1 ശതമാനമാണ്. അതേസമയം ആകെ ഓഹരികളില്‍ 32.83 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 15.93 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 41.23 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

ഒരു വര്‍ഷ കാലയളവില്‍ പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ഉയര്‍ന്ന വില 462 രൂപയും താഴ്ന്ന വില 289 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അനുകൂല ഘടകം

ഒന്നരവര്‍ഷം നീണ്ടുനിന്ന സ്ഥിരതയാര്‍ജിക്കലിനു ശേഷം ഈ മാസമാദ്യത്തോടെ പ്രാജ് ഇന്‍ഡസ്ട്രീസ് (BSE: 522205, NSE : PRAJIND) ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. 448 രൂപ നിലവാരം മറികടന്നു പുതിയ ഉയരവും കുറിച്ചു. ഹ്രസ്വകാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളായ 5, 10, 30, 50, 100 & 200- ഡിഎംഎയ്ക്കു മകളിലാണ് ഓഹരി തുടരുന്നത്. അനുകൂല സൂചനയാണിത്.

ടെക്‌നിക്കല്‍ സൂചകമായ ‘സൂപ്പര്‍ ട്രെന്‍ഡ്’ സ്ഥിരമായി പോസിറ്റീവ് നിലവാരത്തില്‍ നില്‍ക്കുന്നു. സമാനമായി എംഎസിഡി സൂചകവും പ്രാജ് ഇന്‍ഡസ്ട്രീസില്‍ കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.

Also Read: ഈ സ്‌മോള്‍ കാപ് ഓഹരി ഉടന്‍ ഇരട്ടിയാകും; നോക്കുന്നോ?

ലക്ഷ്യവില 650/ 800

ഇന്നലെ 424 രൂപയിലായിരുന്നു പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ ക്ലോസിങ്. ഈ മിഡ് കാപ് ഓഹരിയുടെ വില 423/ 400/ 381/ 363/ 351 നിലവാരങ്ങളിലേക്ക് വരുമ്പോള്‍ വാങ്ങാമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും അടുത്ത 6-8 മാസങ്ങള്‍ക്കുള്ളില്‍ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ വില ആദ്യം 650-ലേക്കും അത് മറികടന്നാല്‍ 800 രൂപയിലേക്കും ഉയരാമെന്നാണ് അനുമാനം. അതേസമയം ഓഹരിയുടെ വില 337 രൂപ നിലവാരം ഭേദിച്ച് താഴേക്ക് പതിച്ചാല്‍ ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!