5 വര്‍ഷം കൂടിയുള്ള ബ്രേക്കൗട്ട്; വിപണിയെ കൂസാതെ കുതിച്ചുയരുന്ന 5 ഓഹരികള്‍

Spread the love


മഹാരാഷ്ട്ര സീംലെസ്

സ്റ്റീല്‍ പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്. ഊര്‍ജ ഉത്പാദനരംഗത്തും സാന്നിധ്യമുണ്ട്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. സമീപകാലത്ത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായത്തിലും വളര്‍ച്ച പ്രകടമാണ്.

അതേസമയം മഹാരാഷ്ട്ര സീംലെസ് (BSE: 500265, NSE : MAHSEAMLES) ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിലവാരം 850 രൂപയായിരുന്നു. ഇന്നലെ 869.65 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

സണ്‍ ഫാര്‍മ

ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയാണ് സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ്. വിദേശ വിപണിയില്‍ നിന്നാണ് കമ്പനിയുടെ ആകെ വരുമാനത്തിന്റെ 67 ശതമാനവും ലഭിക്കുന്നത്. 100-ലധികം വിദേശ രാജ്യങ്ങളിലേക്ക് വിവധ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നു.

അതേസമയം സണ്‍ ഫാര്‍മ (BSE: 524715, NSE : SUNPHARMA) ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 967.85 രൂപയായിരുന്നു. വ്യാഴാഴ്ച 968.4 രൂപയിലാണ് ഈ ലാര്‍ജ് കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Also Read: അദാനിയുടെ ഏറ്റെടുക്കല്‍ റഡാറില്‍ തെളിഞ്ഞു; 8 രൂപയുള്ള ഈ പെന്നി ഓഹരി വാങ്ങണോ?

ലിബര്‍ട്ടി ഷൂസ്

ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനിയാണ് ലിബര്‍ട്ടി ഷൂസ്. വിവിധയിനം പാദരക്ഷകളുടെ നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തിലുള്ള മറ്റ് അനുബന്ധ ഉത്പന്നങ്ങളും മൊത്ത/ ചില്ലറ വില്‍പനശാലകളുടെ ശൃംഖലയിലൂടെ വിപണിയിലെത്തിക്കുന്നു.

അതേസമയം ലിബര്‍ട്ടി ഷൂസ് (BSE: 526596, NSE : LIBERTSHOE) ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിലവാരം 401.75 രൂപയായിരുന്നു. ഇന്നലെ 425.6 രൂപയിലാണ് ഈ മൈക്രോ കാപ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 200 ശതമാനത്തോളം മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

എംകെ പ്രോട്ടീന്‍സ്

വിവിധയിനം സസ്യങ്ങളില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന ഭക്ഷ്യയെണ്ണയുടെ ഉത്പാദനത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന ചെറുകിട കമ്പനിയാണ് എംകെ പ്രോട്ടീന്‍സ്. 2012-ല്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചായിരുന്നു തുടക്കമെങ്കിലും 2018-ഓടെ രാജ്യത്താകമാനം ഉത്പന്നങ്ങള്‍ എത്തിച്ചുത്തുടങ്ങി.

അതേസമയം എംകെ പ്രോട്ടീന്‍സ് (NSE- SM : MKPL) ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം 622 രൂപയായിരുന്നു. വ്യാഴാഴ്ച 641.25 രൂപയിലാണ് ഈ മൈക്രോ കാപ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

Also Read: മൊമന്റം ട്രേഡിങ്; 6 മാസത്തില്‍ ഇരട്ടിയാകും; ഈ മിഡ് കാപ് ഓഹരി വിട്ടുകളയണോ?

ആര്‍പിജി ലൈഫ്‌സയന്‍സസ്

ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആര്‍പിജി ലൈഫ്‌സയന്‍സസ്. മരുന്ന് നിര്‍മാണത്തിനുള്ള ഘടകമായ സജീവ രാസസംയുക്തങ്ങളും വിവിധയിനം ഫോര്‍മുലേഷനുകളുടേയും ഉത്പാദനത്തിലും വ്യാപാരത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. അടുത്തിടെ കടബാധ്യത കുറച്ചിട്ടുണ്ട്.

അതേസമയം ആര്‍പിജി ലൈഫ്‌സയന്‍സസ് (BSE: 532983, NSE : RPGLIFE) ഓഹരിയുടെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിലവാരം 828 രൂപയായിരുന്നു. ഇന്നലെ 830 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 200 ശതമാനത്തോളം മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!