‘ഒന്നിന് ഒന്ന് സൗജന്യം’; 3 വര്‍ഷത്തേക്ക് എഫ്ഡിയിട്ടാല്‍ 10 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ്; ബംബര്‍ നോക്കുന്നോ

Spread the love


Thank you for reading this post, don't forget to subscribe!

ഡിസിബി ബാങ്ക്

405 ശാഖകളുമായി രാജ്യത്ത് വലിയ ശ്രംഖലയുള്ള സ്വകാര്യ ബാങ്കാണ് ഡിസിബി ബാങ്ക്. 1995 ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ച ഡിസിബി ബാങ്കിന്റെ ആസ്ഥാനം മുംബൈയാണ്. 20 സംസ്ഥാനങ്ങളിലായി 500 ലധികം എടിഎം കേന്ദ്രങ്ങളും ബാങ്കിനുണ്ട്. ചെറുകിട് ബിസിനസ്, വ്യാപാരികൾ തുടങ്ങിയവരാണ് ഡിസിബി ബാങ്കിന്റെ ഇടപാടുകാരിൽ ഭൂരിഭാ​ഗവും. 

Also Read: പണത്തിന് ആവശ്യം വന്നാൽ ചിട്ടിയിൽ പ്രയോ​ഗിക്കാം ‘മിനിമം’ എന്ന പൂഴിക്കടകൻ; മിനിമത്തിൽ ചിട്ടി വിളിച്ചാൽ ലാഭമോ?

സുരക്ഷ സ്ഥിര നിക്ഷേപം

ദീപാവലി ആഘോഷ സീസണിനോട് അനുബന്ധിച്ചാണ് ഡിസിബി ബാങ്ക് ഇൻഷൂറൻസുള്ള സ്ഥിര നിക്ഷേപം അവതരിപ്പിച്ചത്. സുരക്ഷ സ്ഥിര നിക്ഷേപം എന്ന പേരിലാണ് ബാങ്ക് പുതിയ പദ്ധതി ആരംഭിച്ചത്. 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലൈഫ് ഇന്‍ഷൂറന്‍സ് കവറേജും കൂടി ലഭിക്കുന്നതാണ് പദ്ധതിയുടെ നേട്ടം. സുരക്ഷ സ്ഥിര നിക്ഷേപ പദ്ധതിയുടെ ഭാഗമായി 3 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 7.10 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. 

Also Read: സ്ഥിര നിക്ഷേപമിടാം പണം വാരാം; മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനം പലിശ നല്‍കുന്ന ബാങ്കിതാ

സ്ഥിര നിക്ഷേപ തുകയ്ക്ക് തുല്യമായ തുകയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ പദ്ധതി വഴി ലഭിക്കും. പരമാവധി 10 ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സായി ലഭിക്കുക. 10 ലക്ഷത്തില്‍ കൂടുതലുള്ള നിക്ഷേപത്തിനും 10 ലക്ഷമായിരിക്കും ഇന്‍ഷൂറന്‍സ്. ഇന്‍ഷൂറന്‍സ് പ്രീമിയമെന്ന നിലയില്‍ നിക്ഷേപകരില്‍ നിന്ന് അധിക തുക ഈടാക്കുന്നില്ല. 

Also Read: പെൻഷൻ ഇല്ലാത്തവർക്ക് ടെൻഷൻ വേണ്ട; ജീവിത കാലം മുഴുവൻ മാസം 9,000 രൂപ പെൻഷൻ നേടാൻ എൽഐസിയിൽ വഴിയുണ്ട്

സ്ഥിര നിക്ഷേപത്തോടൊപ്പം ബന്ധിപ്പിച്ചതിനാല്‍ നിക്ഷേപകര്‍ക്ക് മെഡിക്കല്‍ പരിശോധനകളൊന്നും തന്നെ ആവശ്യമില്ല. 36 മാസത്തേക്കാണ് ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുക. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഇന്‍ഷൂറന്‍സിന് യോഗ്യതയുണ്ടാവുക. ഡിസിബി ബാങ്കിലെ സുരക്ഷ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക നിരക്ക് ലഭിക്കും. 7.60 ശതമാനം പലിശയാണ് മൂന്ന് വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്.

മറ്റു പലിശ നിരക്കുകള്‍

ഡിസിബി ബാങ്കില്‍ നിന്ന് 7.10 ശതമാനം പലിശ നിരക്കില്‍ 700 ദിവസത്തേക്ക് നിക്ഷേപകര്‍ക്ക് സാധാരണ സ്ഥിര നിക്ഷേപം നേടാന്‍ സാധിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും. 36 മാസം മുതല്‍ 60 മാസത്തേക്കും 7.10 ശതമാനവും 7.60 ശതമാനവുമാണ് പലിശ നിരക്ക്. 10 വര്‍ഷത്തേക്ക് ഡിസിബി ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 7 ശതമാനം പലിശയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കിച് 7.50 ശതമാനമാണ്.

സുരക്ഷിതത്വം

ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് എവിടെ ലഭിക്കാത്ത സുരക്ഷ ലഭിക്കുന്നതിനുള്ള ഒരു കാരണം ഡിഐസിജിസി ഇൻഷൂറൻസാണ്. എല്ലാ വാണിജ്യ ബാങ്കുകളിലെ എല്ലാതരം നിക്ഷേപങ്ങൾക്കും ഡെപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷൻ എന്ന റിസർവ് ബാങ്ക് സബ്സിഡിയറി ഇൻഷൂറൻസ് നൽകുന്നുണ്ട്. ഇത്തരത്തിൽ ഇൻഷൂറൻസ് ലഭിക്കുന്നൊരു ബാങ്കാണ് ഡിഐസിജിസി. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇൻഷൂറൻസ് ലഭിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ ബാങ്ക് പ്രവർത്തനം തടസപ്പെട്ടാൽ നിക്ഷേപകന്റെ 5 ലക്ഷം വരെയുള്ള തുക നഷ്ടപ്പെടില്ല.Source link

Facebook Comments Box
error: Content is protected !!