തുടക്കം
ഇന്ത്യൻ റെയിൽവെയിൽ അലോപ്പതി ഡോക്ടറായിരുന്ന വിപി സിദ്ധൻ 1969 ല്‍ ചെന്നൈയിലാണ് മെഡിമിക്‌സ് ആരംഭിക്കുന്നത്. തൃശൂരിലെ ആയുർവേദ കുടുംബത്തിൽ നിന്നുള്ള അംഗമായ വിപി സിദ്ധൻ റെയില്‍വെയില്‍ ശുചീകരണ തൊളിലാളികളുടെ ത്വക്ക് രോഗ ചികിത്സയ്ക്കായി തയ്യാറാക്കിയ ആയുർവേദ എണ്ണയിൽ നിന്ന് മെഡിമിക്‌സിന് തുടക്കം കുറിക്കുന്നത്. 18 ഔഷധ സസ്യങ്ങളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ച് നിര്‍മിച്ച എണ്ണ ഫലം കണ്ടതോടെ ഇതില്‍ നിന്ന് ബിസിനസ് കണ്ടെത്തിയ അദ്ദേഹം തന്നെയാണ് സോപ്പ് നിർമാണത്തിലേക്ക് കടന്നത്.
കൈ കൊണ്ട് നിർമാണം, സൈക്കിളിൽ മാർക്കറ്റിംഗ്
ഭാര്യയും സിദ്ധനും വീട്ടിലെ അടുക്കളിയില്‍ നിര്‍മിച്ച സോപ്പ് ചൊന്നൈയിലുട നീളം സൈക്കിളിൽ വിതരണത്തിനെത്തിച്ചാണ് വില്പന നടത്തിയിരുന്നത്. ഡോക്ടർമാരായ സുഹൃത്തുക്കള്‍ വഴി രോഗികള്‍ക്കിടയില്‍ സോപ്പിന് പ്രചാരം നൽകാനും അദ്ദേഹത്തിന് സാധിച്ചു. ഇതുവഴി തുടക്കത്തിൽ ഡോക്ടർമാരുടെ അടികുറിപ്പോടെ ഫാർമസികൾ വഴി മാത്രമാണ് മെഡിമിക്സ് വില്പന നടത്തിയിരുന്നത്. ഇത്തരത്തിൽ ആരംഭിച്ചതിനാൽ ഒരു കാലത്ത് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന എന്ന ടാഗുമായാണ് മെഡിമിക്സ് പരസ്യങ്ങൾ വന്നത്.
1969 തിൽ 2 തൊഴിലാളുകളുമായിട്ടിയിരുന്നു മെഡിമിക്സിന്റെ തുടക്കം. 1970കളില്‍ റേഡിയോ, ബില്‍ബോര്‍ഡ് പരസ്യങ്ങളിലൂടെ മെഡിമിക്‌സ് ദക്ഷിണേന്ത്യയില്‍ വലിയ പ്രചാരം നേടാനായി. ഈ സ്വീകാര്യത 1983 ല്‍ 1 കോടി രൂപ വിറ്റുവരവിലേക്ക് കമ്പനിയെ കൊണ്ടെത്തിച്ചു. 1990 ന് ശേഷം രണ്ടാം തലമുറ കമ്പനിയെ കൂടുതൽ വൈവിധ്യ വത്കരിച്ചു. 2001 ല്‍ കുട്ടിക്യൂറ ബ്രാന്‍ഡിനെ ഏറ്റെടുക്കാനും മെഡിമിക്സിന് സാധിച്ചു. ഇതോട പുതിയ ഉത്പ്പന്നങ്ങള്‍ ചോലയില്‍ കമ്പനിക്ക് കീഴിലെത്തി.
വിപണി
ചെന്നൈയില്‍ ആരംഭിച്ച് തമിഴ്നാട്ടിലേക്കും ദക്ഷിണേന്ത്യയിലേക്കും പിന്നീട് ഉത്തരേന്ത്യയിലേക്കും പടർന്ന മെഡിമികിസിന് ഇന്ന് വിദേശങ്ങളിലടക്കം വിപണിയുണ്ട്. തായ്‍വാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ജപ്പാന്‍, യുഎഇ, ആഫ്രിക്ക അടക്കം 30 രാജ്യങ്ങളിലേക്ക് മെഡിമിക്സ് ഉത്പ്പന്നങ്ങളെത്തുന്നുണ്ട്.
ആഗോള തലത്തിൽ ആയുര്‍വേദത്തിന് ലഭിച്ച വലിയ സ്വീകാര്യത മെഡിമിക്സിന് ഗുണകരമായി. ഇന്ന് ആകെ വില്പനയുടെ 15 ശതമാനവും കയറ്റുമതിയിൽ നിന്നാണ്. മെഡിമിക്സിന്റെ പ്രവർത്തനങ്ങളിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എവിഎ ഗ്രൂപ്പാണ്. ഉത്തരേന്ത്യൻ വിപണിയും കയറ്റുമതിയും നിയന്ത്രിക്കുന്നത് വിപി സിദ്ധന്റെ മകൻ പ്രദീപ് ചോലയിന്റെ ചോലയില്‍ പ്രൈവറ്റ് ലിമിറ്റഡാണ്.
പുതിയ തലങ്ങളിലേക്ക്
മൂന്നാം തലമുറ എത്തിയതോടെ കമ്പനി ഡിജിറ്റലായി. പ്രദീപ് ചോലയിൽ എംഡിയായ ചോലയില്‍ പ്രവർത്തനളില്‍ വിപി സിദ്ധന്റെ കൊച്ചുമകന്‍ ലസകന്‍ ചോലയിലും സഹകരിക്കുന്നുണ്ട്. 2015 ലാണ് ലസകന്‍ പഠന ശേഷം കമ്പനിയിലെത്തുന്നത്. 200 കോടിയായരുന്ന കമ്പനിയുടെ വിറ്റുവരവ് 2021-22 ല്‍ 300 കോടിയിലെത്തി. പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിച്ചതും ഓണ്‍ലൈന്‍ വില്പന ആരംഭിച്ചതും തന്നെയാണ് മെഡിമിക്‌സിന്റെ മുന്നേറ്റത്തിന് കാരണം.
വൈബ്‌സൈറ്റ് തയ്യാറാക്കുകയും ഇ-കോമേഴ്‌സ് കമ്പനികളുമായി സഹകരിച്ച് വില്പന നടത്തി. കോവിഡ് കാലത്ത് വലിയ വില്പന ഓണ്‍ലൈന്‍ വഴി നടന്നു. ഇപ്പോൾ 25 ശതമാനം വില്പന ഓൺലൈനായി നടക്കുന്നുണ്ട്. സോപ്പ്, ഫെയ്‌സ് വാഷ്, ഷാംപൂ, മോയ്‌സ്ചുറൈസര്‍, ഹാൻഡ് വാഷ്, കുട്ടിക്യൂറ തുടങ്ങിയ ഉത്പ്പന്നങ്ങൾ ഇന്ന് മെഡിമിക്സിന്റെതായിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ്
മെഡിമിക്സിൽ നിന്ന് ഈയിടെ സ്റ്റാർട്ടപ്പും എത്തി. 2019തില്‍ ലസകന്നും അമ്മ ജയദേവി ചോലയിലും ചേർന്ന് സദേവ് എന്ന ബ്രാന്‍ഡില്‍ 2 കോടി രൂപ മുടക്കില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ചോലയില്‍ പ്രൈവറ്റി ലിമിറ്റഡാണ് ഫണ്ടിംഗ്. സോപ്പുകള്‍, അലോവെറ ജെല്‍, ഷാപു, കണ്ടീഷണര്‍, കുംകുമാദി ഓയില്‍ തുടങ്ങിയവയാണ് വിപണിയിലെത്തിക്കുന്നത്.
മെഡിമിക്‌സ് ഫാക്ടറിയില്‍ നിന്ന് തന്നെയാണ്നിര്‍മിക്കുന്നവ 300-2000 രൂപ നിലവാരത്തിലാണ് വില്പന നടത്തുന്നത്. സ്റ്റാർട്ടപ്പിന് 2021-22 സാമ്പത്തിക വർഷത്തിൽ 3 കോടി രൂപയുടെ വിറ്റു വരവുണ്ട്.
ചിത്രത്തിന് കടപ്പാട്- theweekendleader, medimixayurveda, yourstory.