ചിട്ടിയിലെ പ്രോഫിറ്റ് പോയിന്റ് അറിയാം; 60 മാസ ചിട്ടികളിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടാൻ എപ്പോൾ ചിട്ടി വിളിക്കണം?

Spread the love


Thank you for reading this post, don't forget to subscribe!

നേരത്തെ ചേർന്നൊരാൾക്ക് എപ്പോൾ ചിട്ടി വിളിച്ചെടുത്ത് ലാഭകരമായി നിക്ഷേപിക്കാമെന്നാണ് ഈയൊരു ലേഖനത്തിലൂടെ വിശദമാക്കുന്നത്. ഇതിന് ഓരോ ചിട്ടികളുടെയും ലേല കിഴിവും എത്ര ശതമാനം കിഴിവിൽ ചിട്ടി വിളിച്ചെടുക്കണമെന്നും അറിയണം. സാധാരണ ചിട്ടികളിൽ പരമാവാധി ലേല കിഴിവ് 30 ശതമാനമാണ്. ഏത് മാസം എത്ര ശതമാനം കിഴിവിൽ വിളിച്ചെടുത്ത് നിക്ഷേപിച്ചാലാണ് ചിട്ടി ലാഭത്തിലാകുന്നത് എന്ന് നോക്കാം. 

Also Read: പണം വളരന്‍ പലിശ വേണം; ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും 8.90% പലിശ; നോക്കുന്നോ

ചിട്ടി വിശദാംശങ്ങൾ

വിഷയം എളുപ്പത്തിൽ മനസിലാക്കുന്നതിന് 5,000 രൂപ മാസ അടവുള്ള 60 മാസ കാലാവധിയുള്ള 3 ലക്ഷം രൂപയുടെ സാധാരണ ചിട്ടി ഉദാഹരണമായെടുക്കാം. ചിട്ടി കാലാവധിയിൽ ലഭിക്കുമ്പോൾ ഫോർമാൻസ് കമ്മീഷൻ 15,000 രൂപ കിഴിച്ച് 2.85 രൂപയാണ് ലഭിക്കുന്നത്. ജിഎസ്ടി ഡോക്യുമെന്റേഷൻ ചാർജ് എന്നിവയ്ക്കുള്ള ഏകദേശം 2100 രൂപയോളം കുറച്ചാണ് കയ്യിൽ കിട്ടുക.

60 മാസം കാലാവധിയുള്ള 3 ലക്ഷത്തിന്റെ ചിട്ടിയിൽ ഏകദേശം 2.70 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും ആകെ അടവ് വരുന്നത്. കാലാവധിയിൽ പിൻവലിക്കുമ്പോൾ അടയക്കേണ്ടി വരുന്ന സംഖ്യയേക്കാള്‍ 5-10 ശതമാനം അധികം പ്രതീക്ഷിക്കാം. എന്നാൽ ചിട്ടിയിൽ നിന്ന് മൂന്ന് ലക്ഷം തന്നെ നേടാൻ ഉചിത സമത്ത് നിശ്ചിത ലേല കിഴിവില്‍ വിളിച്ചടുത്ത് സ്ഥിര നിക്ഷേപമിട്ടാൽ മതിയാകും.

ആദ്യ മാസം വിളിച്ചെടുത്താൽ ലാഭമോ?

എല്ലാ സാധാരണ ചിട്ടികളും ആദ്യ മാസം വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാല്‍ ലാഭകരമാണെന്ന് ചിന്തി്ക്കുന്നത് തെറ്റാണ്. എല്ലാ ചിട്ടികളും അത്തരത്തിലുള്ളവയല്ല. 3 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം കിഴിവില്‍ വിളിച്ചെടുത്താല്‍ 2,10,000 രൂപ ലഭിക്കും. ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജും കിഴിച്ചാൽ. 2.07 ലക്ഷം രൂപ സ്ഥിര നിക്ഷേപമിടാൻ സാധിക്കും.

Also Read: ശരവേഗത്തില്‍ ലക്ഷാധിപതിയാം! ആദ്യ അടവിന് ശേഷം 11.40 ലക്ഷം കയ്യിലെത്തും; കൂടുതല്‍ ലാഭം തരുന്ന ചിട്ടിയിതാ

നിലവിലെ 7 ശതമാനം പലിശ നിരക്കിൽ വർഷത്തിൽ 14,558 രൂപയാണ് പലിശ ലഭിക്കുക. മാസത്തിൽ 1,213 രൂപ ലഭിക്കും. ആദ്യ മാസം ലേലത്തിൽ പിടിച്ചൊരാൾക്ക് 58 മാസത്തേക്ക് 70,363 രൂപ പലിശയായി ലഭിക്കും. നിക്ഷേപിച്ച 2.07 ലക്ഷവും പലിശയും ചേർത്താൽ കാലാവധിയിൽ 2,78,339 രൂപ ലഭിക്കും.

എന്നാൽ ചിട്ടി വിളിച്ചെടുക്കാതെ കാലാവധിയോളം തുടർന്നാൽ ഇതിനേക്കാൾ കൂടുതൽ തുക ലഭിക്കും. ഇതിനാൽ ഈ ചിട്ടി ആദ്യ മാസം 30 ശതമാനം കിഴിവിൽ വിളിച്ചെടുക്കുന്നത് നഷ്ടമണ്. 

എവിടെ പ്രോഫിറ്റ് പോയിന്റ്

ചിട്ടി വിളിച്ചെടുക്കാവുന്ന ലാഭകരമായ പോയിന്റ് ഏതാണെന്ന് അറിയണം. 3 ലക്ഷത്തിന്റെ 60 മാസ കാലാവധിയുള്ള സാധാരണ ചിട്ടി ആദ്യ മാസം 23.5 ശതമാനം കിഴിവിൽ കിട്ടുകയാണെങ്കിൽ ചിട്ടി കാലാവധിയിൽ അധിക ലാഭം നേടാം. 23.50 ശതമാനം എന്നാൽ ചിട്ടി 70,500 രൂപ കിഴിവിൽ ലഭിക്കണം. 2,29,500 രൂപ ലഭിക്കും.

ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജുകൾ കിഴിച്ച് 2,27,476 രൂപ സ്ഥിര നിക്ഷേപമിടാൻ സാധിക്കും. നിലവിലെ പലിശ നിരക്കിൽ വർഷത്തിൽ ലഭിക്കുന്ന പലിശ 15,923 രൂപയാണ്. 1,326 രൂപ മാസത്തിൽ ലഭിക്കും.

ആദ്യ മാസം ഈ കിഴിവിൽ ചിട്ടി ലഭിച്ചൊരാൾക്ക് 58 മാസം കഴിയുമ്പോൾ പലിശയായി 76,962 രൂപ ലഭിക്കും. നിക്ഷേപിച്ച 2.27 ലക്ഷവും പലിശയും ചേർത്ത് 3.04,438 രൂപയാണ് കയ്യിൽ കിട്ടുന്നത്. കാലാവധിയോളം ചിട്ടി വിളിക്കാതിരുന്നാൽ ലഭിക്കുന്നതിനേക്കാൾ 21,462 രൂപ അധികമാണിത്. 

Also Read: ജാമ്യം വലിയ വിഷയമാകില്ല; സാധാരണക്കാര്‍ക്ക് ചേരാന്‍ പറ്റിയ 4 ചിട്ടികള്‍; ലേലം വിളിച്ചെടുക്കാൻ എളുപ്പം

രണ്ടാം മാസത്തിൽ ലാഭം എവിടെ

ഏത് തുകയുടെ ചിട്ടിയാണെങ്കിലും 60 മാസ കാലയളവിലാണെങ്കിൽ ആദ്യമാസം 23.5 ശതമാനം കിഴിവിൽ വിളിക്കാൻ സാധിച്ചാൽ ആനുപാതികമായ ലാഭം നേടാൻ സാധിക്കും. 60 മാസത്തെ സാധാരണ ചിട്ടിയില്‍ നിന്നും രണ്ടാം മാസത്തില്‍ 23 ശതമാനം കിഴിവില്‍ വിളിച്ചാല്‍ സമാനമായ അധികലാഭം ലഭിക്കും.

28ാം മാസത്തില്‍ 10 ശതമാനം കിഴിവില്‍ വിളിച്ചാലും ലാഭമുണ്ടാക്കാം.38ാം മാസത്തിൽ 5 ശതമാനം കിഴിവില്‍ ചിട്ടി വിളിച്ചെടുത്താലും ലാഭമാണ്. ആകെ 3,14,844 രൂപ ലഭിക്കും.



Source link

Facebook Comments Box
error: Content is protected !!