ഡ്യൂട്ടിക്ക് പോയി കാണാതായ പനമരം സി.ഐ. എലിസബത്തിന് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം

Spread the love


Thank you for reading this post, don't forget to subscribe!

Panamaram CI Elizabeth

  • Last Updated :
വയനാട്: വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ.എ. എലിസബത്തിന് സ്ഥലംമാറ്റം. സ്റ്റേഷൻ ചുമതലയിൽനിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നാണ്‌ ഉദ്യോഗസ്ഥയെ പൊലീസ് കണ്ടെത്തുകയായിരുന്നു.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പത്താം തീയതി വൈകുന്നേരം മുതലാണ് കാണാതായത്. എലിസബത്തിനെ കാണാതായതിനെ തുടർന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

Also Read-KSRTC ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധം; കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി

റിട്ടയേഡ് സിഐയായ വനിതാസുഹൃത്തിന്റെ ആനയറയിലെ വീട്ടില്‍ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജോലിസംബന്ധമായ സമ്മര്‍ദങ്ങളാണ് മാറി നില്‍ക്കാന്‍ കാരണമെന്നാണ് തിരുവനന്തപുരം പോലീസിനോട് എലിസബത്ത് പറഞ്ഞത്.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!