Kottayam
oi-Jithin Tp
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ ഒളിവില്‍ തുടരവെ സംഭവം ഫാന്‍സി ഡ്രെസായി അവതരിപ്പിച്ച് എല്‍ കെ ജി വിദ്യാര്‍ത്ഥി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ നിബ്രാസ് റഹ്മാന്‍ എന്ന വിദ്യാര്‍ത്ഥയാണ് പൊലീസുകാരന്റെ മോഷണത്തെ അവതരിപ്പിച്ചത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മാങ്ങ മോഷണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ പിടിക്കാന്‍ കഴിയാത്തതിനിടെ ആണ് ഫാന്‍സി ഡ്രെസിലൂടെ കൊച്ചുകുട്ടിയും പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്റ്റേജില്‍ നേരത്തെ തയ്യാറാക്കി വെച്ച ബോക്‌സില്‍ നിന്ന് മാങ്ങയുടെ കുലയുമായി നടന്ന് നീങ്ങുന്നതാണ് നിബ്രാസ് റഹ്മാന്‍ അവതരിപ്പിച്ചത്. പൊലീസ് വേഷത്തില്‍ തന്നെ വന്നുള്ള നിബ്രാസ് റഹ്മാന്റെ പ്രകടനം എല്ലാവരുടേയും കൈയടി നേടാന്‍ കാരണമായി.
അതേസമയം സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ തേടി ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പി വി ഷിഹാബ് എന്ന ഇടുക്കി എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ മാസം മുപ്പതിനാണ് പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് കള്ളന്‍ പൊലീസാണ് എന്ന് മനസിലായത്. കടക്ക് മുന്നില്‍ പെട്ടിയിലാക്കി വെച്ച മാങ്ങയാണ് ഇയാള്‍ മോഷ്ടിച്ചത്. 600 രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
ഇതിന് പിന്നാലെ ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നിട്ടുണ്ട് എന്ന സൂചനകലും ലഭിച്ചിരുന്നു. നിലവില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
അതേസമയം ഇയാള്‍ ബലാത്സംഗ കേസിലും പ്രതിയാണ്. ആശുപത്രി ജീവനക്കാരിയെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.
Allow Notifications
You have already subscribed
English summary
LKG Student trolls Policeman’s Mango robbery, Fancy dress video goes viral
Story first published: Saturday, October 15, 2022, 15:14 [IST]