‘മാമ്പഴക്കള്ളന്‍ പൊലീസുകാരന്‍’ ഓണ്‍സ്റ്റേജ്; ഫാൻസീഡ്രസ് മത്സരത്തിൽ കയ്യടി നേടി LKG വിദ്യാർഥി

Spread the love


കോട്ടയം: മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിടികൂടാൻ 15 ദജിവസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥന്റെ മോഷണം കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഇതിനിടെയാണ് സ്കൂളിലെ ഫാൻ‌സീഡ്രസ് മത്സരത്തിൽ എൽകെജി വിദ്യാർഥി മാമ്പഴക്കള്ളൻ പൊലീസുകാരനായി വേദിയിലെത്തിയത്.

സംഭവത്തിന്‌റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആനക്കല്ല് സെന്‍റ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. പൊലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജില്‍ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കിയ ശേഷം എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ.

Also Read-നരഭോജികളെ പിടിച്ച പൊലീസ് മാമ്പഴക്കള്ളന് കഞ്ഞി വെക്കുന്നുവോ? CPO ഷിഹാബ് ഒളിവിലായിട്ട് രണ്ടാഴ്ച

സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഞ്ഞിരപ്പള്ളി ടൗണിലെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസറായ പി വി ഷിഹാബ് ഒളിവിലാണ്. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

ഔദ്യോഗിക വേഷത്തിലെ ഷിഹാബിന്റെ ദൃശ്യങ്ങൾ സോഷ്യൽ‌ മീഡയയിൽ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ഷിഹാബ് ഒളിവിലാണ്. പ്രതിയായ പൊലീസുകാരന്‍ ഷിഹാബിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്.

Also Read-മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി പഴക്കട ഉടമ പാറത്തോട് സ്വദേശി നാസറിന് മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!