കയ്യില്‍ 5 ലക്ഷം വന്നാല്‍ നിക്ഷേപിക്കും മുന്‍പ് 10 വട്ടം ചിന്തിക്കണം; 10 മികച്ച അവസരങ്ങളിതാ

Spread the love


Thank you for reading this post, don't forget to subscribe!

ഇക്വിറ്റിയിലും ഡെബ്റ്റ് ഫണ്ടുകളിലും നി്‌ക്ഷേപിക്കാവുന്ന സൗകര്യം എസ്‌ഐപി വഴിയുണ്ട്. സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണി തിരിച്ചടികളുണ്ടായിട്ടും എസ്‌ഐപിയിലേക്കുള്ള പണമൊഴുക്ക് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2022 മേയ് മുതല്‍ 12,000 കോടിക്ക് മുകളിലാണ് എസ്‌ഐപിയിലേക്ക് എത്തിയ നിക്ഷേപം. എസ്ഐപി വഴി നിക്ഷേപിക്കാവുന്ന 10 മ്യൂച്വൽ ഫണ്ട് സ്കീമുകൾ നോക്കാം. 

Also Read: ഇതാണ് അവസരം; 8.05 ശതമാനം പലിശയിൽ എൻഎച്ച്എഐ കടപത്രങ്ങൾ; വർഷത്തിൽ 2 തവണ പലിശ നേടാം

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എന്നാല്‍ ഒരു നിക്ഷേപമല്ല, മറിച്ച് നിക്ഷേപ മാര്‍ഗമാണ്. 500 രൂപ മുതല്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. എന്നാലും ഓരോ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളും അനുസരിച്ച് ചുരുങ്ങിയ നിക്ഷേപത്തിന് പരിധിയുണ്ടാകും. എസ്‌ഐപി തിരഞ്ഞെടുക്കുന്നത് വഴി നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് സ്‌കീമിലേക്ക് മാറ്റും.

ആഴ്ചയിലോ മാസത്തിലോ ത്രൈമാസത്തിലോ എസ്‌ഐപി നടത്താം. എളുപ്പത്തില്‍ നിക്ഷേപം ആരംഭിക്കാനും പിൻവലിക്കാനും സാധിക്കുമെന്നത് ഈ രിതിയുടെ ​ഗുണമാണ്. 

Also Read: പണം വളരന്‍ പലിശ വേണം; ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും 8.90% പലിശ; നോക്കുന്നോ

ഈ സാഹചര്യത്തിൽ ​ഗുണകരമോ

വിപണി തകർച്ച നേരിടുന്ന സമയത്തും പുതിയ നിക്ഷേപകർ എസ്ഐപിയിൽ രജിസ്റ്റർ ചെയ്യുകയാണ് 2.66 കോടി രൂപയുടെ പുതിയ എസ്‌ഐപികളാണ് 2022 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തത് എന്നാൽ 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 6 മാസത്തില്‍ തന്നെ ഇത് 1.21 കോടിയിലെത്തി. മാസത്തില്‍ എസ്‌ഐപി വഴി ഫണ്ട് ഹൗസുകളിലെത്തുന്ന ശരാശരി തുകയിലും വർധനവുണ്ട്.

2022 ല്‍ മാസത്തിൽ ശരാശരി 10,381 കോടി രൂപ എത്തിയപ്പോൾ 2023 ല്‍ 12,372 കോടി രൂപയായി. ഇതിനുള്ള കാരണം എന്താണെന്ന് നോക്കാം. 

Also Read: കോൾ സെന്റർ ജോലിയിൽ നിന്ന് സെറോദയിലേക്ക് വളർന്ന നിതിൻ കാമത്ത്; വിജയത്തിന് പിന്നിൽ ട്രേഡിം​ഗ് നൽകിയ പാഠം

കാരണം

പലിശ നിരക്ക വര്‍ധനവ്, അന്താര്ഷ്ട്ര സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം തുടങ്ങിയ 2022 ല്‍ വിപണി അസ്ഥിരമാക്കിയ വിവിധ കാരണങങളുണ്ട്. ഈ കാലത്ത് ഇന്‍ഡക്‌സുകളുടെ ആദായവും നെഗറ്റീവായിരുന്നു. നിഫ്റ്റി 50 -4.8 ശതമാനവും നിഫ്റ്റ് മിഡ്കാപ് -3.3 ശതമാനവും നിഫ്റ്റ് സ്‌മോൾ കാപ് -17.1 ശതമാനവും റിട്ടേണാണ് നൽകിയത്.

എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് നല്ല വരുമാനം സ്കീമുകളുമുണ്ട്. 2021 ഓക്ടോബര്‍ മുതല്‍ 2022 ഒക്ടബോര്‍ 11 വരെയുള്ള മികച്ച പ്രകടനം നടത്തിയ 10 ഫണ്ടുകൾ ചുവടെ ചേർക്കാം. സിഎജിആർ 20.5% -29.5 ശതമാനത്തിന് ഇടയിലുള്ള ഈ 10 ഫണ്ടുകളിൽ10,000 രൂപയുടെ മാസ എസ്‌ഐപിയുടെ ആദായവും നോക്കാം.

ഫണ്ടുകൾ

* മൊത്തിലാല്‍ ഓസ്വാള്‍ മിഡ്കാപ് ഫണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വാര്‍ഷിക ആദായ നിരക്ക് 29.5 ശതമാനമാണ്. 10,000 രൂപയുടെ മാസ എസ്‌ഐപി 1.35 ലക്ഷം രൂപയായി.

* നിപ്പോണ്‍ ഇന്ത്യ കണ്‍സംപ്ഷന്‍ ഫണ്ട്- സിഎജിആര്‍ 28.4%. എസ്‌ഐപി നിക്ഷേപം 1.35 ലക്ഷം രൂപയായി.

* എസ്ബിഐ കണ്‍സംപ്ഷന്‍ ഫണ്ട്- സിഎജിആര്‍ 24.1%. എസ്‌ഐപി നിക്ഷേപം 1,32,836 ലക്ഷം രൂപയായി.

* എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട്- സിഎജിആര്‍ 22..4%. എസ്‌ഐപി നിക്ഷേപം 1,31,986 ലക്ഷം രൂപയായി.

* ഐസിഐസിഐ പ്രു ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- സിഎജിആര്‍ 21.7%. എസ്‌ഐപി നിക്ഷേപം 1,31,627 ലക്ഷം രൂപയായി

* എച്ച്ഡിഎഫ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- സിഎജിആര്‍ 21.4%. എസ്‌ഐപി നിക്ഷേപം 1,31,483 ലക്ഷം രൂപയായി.

* ക്വാന്‍ഡ് എസ്ഇജി ഇക്വിറ്റി ഫണ്ട്- സിഎജിആര്‍ 21.3%. എസ്‌ഐപി നിക്ഷേപം 1,314515 ലക്ഷം രൂപയായി.

* ഐസിഐസിഐ പ്രു എഫ്എംസിജി ഫണ്ട്- സിഎജിആര്‍ 21.1%. എസ്‌ഐപി നിക്ഷേപം 1,31,346 ലക്ഷം രൂപയായി.

* നിപ്പോണ്‍ ഇന്ത്യ മള്‍ട്ടി കാപ് ഫണ്ട്- സിഎജിആര്‍ 21%. എസ്‌ഐപി നിക്ഷേപം 1,31,0253 ലക്ഷം രൂപയായി.

* ക്വാന്‍ഡ് ക്വാന്‍ഡമെന്റല്‍ ഫണ്ട്- സിഎജിആര്‍ 20.5%. എസ്‌ഐപി നിക്ഷേപം 1,31,026 ലക്ഷം രൂപയായി.



Source link

Facebook Comments Box
error: Content is protected !!