ഇലന്തൂർ മനുഷ്യക്കുരുതി; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

അതേസമയം, ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ഭഗവല്‍ സിങ്, മുഹമ്മദ് ഷാഫി, ലൈല എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇരട്ട നരബലി നടന്ന വീട്ടിലെ പറമ്പിൽ ശനിയാഴ്ച  അന്വേഷണസംഘം വിശദമായ പരിശോധന നടത്തുകയാണ്.

Also Read-ചോരപുരണ്ടതല്ല ഇലന്തൂരിന്റെ ഇന്നലെകൾ; ഗാന്ധിജിയുടെ പാദം പതിഞ്ഞതിന്റെ പേരിൽ അഭിമാനിച്ച മണ്ണ്

കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്ന് ജെസിബി ഉപയോഗിച്ച് പറമ്പ് കുഴിച്ചുനോക്കാനാണ് നീക്കം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.

മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായകളുടെ സഹായത്തോടെയാണ് ഴ്ച തെരച്ചിൽ നടത്തുന്നത്. പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധന. പ്രതികള്‍ മൂന്ന് പേരെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തുന്നുണ്ട്.

Published by:Arun krishna

First published:Source link

Facebook Comments Box
error: Content is protected !!