കേരള ഗ്രാമീൺ ബാങ്ക്
കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന റീജിയണൽ റൂറൽ ബാങ്ക് (ആർആർബി) ആണ്. കേരളത്തിലെ ഏക റീജിയണൽ റൂറൽ ബാങ്കായ കേരള ഗ്രാമീൺ ബാങ്ക് 36000കോടിയുടെ ഇടപാടുകളാണ് നടത്തുന്നത്. ഈ കണക്കിൽ രാജ്യത്തെ ഏറ്റവും വലിയ ആർആർബിയും കേരള ഗ്രാമീൺ ബാങ്കാണ്. 14 ജില്ലകളിലുമായി 630 ബ്രാഞ്ചുകൾ ബാങ്കിനുണ്ട്. 2022 ഒക്ടോബർ 12നാണ് ബാങ്ക് പലിശ നിരക്കുയർത്തിയത്.
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 3.25 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശയാണ് കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിക്കുന്നത്. 1 കോടി രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. കെജിബി നിധി പദ്ധതി പ്രകാരം 777 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 1111 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും. 50,000 രൂപ മുതല്‍ 1 കോടി രൂപ വരെ നിക്ഷേപം സ്വീകരിക്കും.
കെബിജി ദശകം പദ്ധതി പ്രകാരം 44 ദിവസത്തേക്ക് 6.75 ശതമാനം പലിശ ലഭിക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 10,000 രൂപ മുതല്‍ നിക്ഷേപിക്കാം. കെവിഡി 63 പദ്ധതിയില്‍ 6.75 ശതമാനം പലിശ ലഭിക്കും. 63 മാസമാണ് നിക്ഷേപത്തിന്റെ കാലാവധി. 5 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ 6.75 ശതമാനം പലിശയാണ് കേരളാ ഗ്രാമീൺ ബാങ്കിൽ നിന്ന് ലഭിക്കുക. മുിതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും.
കേരള ബാങ്ക്
കേരളത്തിലെ സഹകരണ ബാങ്കുകളും കഴിഞ്ഞ ദിവസമാണ് പലിശ നിരക്കുയർത്തിയത്. സഹകരണ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിരക്കു വർധനവ് വരുത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ കേരള ബാങ്ക് വരെ നിക്ഷേപങ്ങൾക്ക് നിരക്ക് പുതുക്കിയിട്ടുണ്ട്. പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും വർധിപ്പിച്ച നിരക്ക് ലഭിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ 5.5 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭിക്കും. 15 ദിവസം മുതൽ 1 വർഷത്തിന് മുകളിലാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 1 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ ലഭിക്കും. 364 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. എല്ലാ നിക്ഷേപങ്ങൾക്കും മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
കേരള ബാങ്കില്‍ 5 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും. കേരള ബാങ്കില്‍ 1 വര്‍ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപമിട്ടാൽ 6.75 ശതമാനം പലിശ ലഭിക്കും. 364 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.